ഇറ്റലിയില്‍ ഏഴ് വൈദികര്‍ക്ക് കൊറോണ മൂലം ജീവന് നഷ്ടമായി
ക്രെമോണ: ഇറ്റലിയില്‍ ഏഴ് വൈദികര്‍ കൊറോണ വൈറസ് രോഗം മൂലം മരിച്ചതായി റിപ്പോര്‍ട്ട്. ക്രെമോണ രൂപതയിലെ മോണ്‍. വിന്‍സെന്‍സിയോ റിനി എന്ന കത്തോലിക്കാ വൈദികന് കഴിഞ്ഞ ശനിയാഴ്ച മരണമടഞ്ഞിരുന്നു. ചൈന കഴിഞ്ഞാല്‍ കൊറോണ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യമാണ് ഇറ്റലി. 21 000 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ചിരിക്കുന്നത് അതില്‍ 1500 പേര് മരണമടഞ്ഞു.
മോണ്‍ റിനിയെ കൂടാതെ, മറ്റ് ആറ് വൈദികരും കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി ഇറ്റാലിയന്‍ ന്യൂസ് സൈറ്റായ ബെര്‍ഗാമോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ബെര്‍ഗാമോ രൂപതയിലെ വൈദികരാണ് ഈ ആറു പേര്.