ഇന്നത്തെ വിശുദ്ധന്‍: വി. പാട്രിക്ക്
വി. പാട്രിക്കിന്റെ ജീവിതത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഐതിഹ്യങ്ങളുമായി ഇഴചേര്‍ന്നു കിടക്കുന്നവയാണ്. ഇംഗ്ലണ്ടില്‍ ജനിച്ച പാട്രിക്ക് റോമന്‍ എന്നും ബ്രിട്ടന്‍ എന്നും വിളിക്കപ്പെട്ടു. അദ്ദേഹത്തിന് 16 വയസ്സുള്ളപ്പോള്‍ ഐറിഷ് കൊള്ളക്കാര്‍ പാട്രിക്കിനെയും അദ്ദേഹത്തിന്റെ പിതാവിന്റെ ദാസന്മാരെയും അയര്‍ലണ്ടിലേക്ക് പിടിച്ചു കൊണ്ടു പോയി. അവിടെ ഇടനായി വേല ചെയ്ത അദ്ദേഹം വിശപ്പിലും കൊടുംതണുപ്പിലും കഷ്ടപ്പാടുകള്‍ സഹിച്ചു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ട് അദ്ദേഹത്തിന് ആത്മാവില്‍ ഒരു മാനസാന്തരം സംഭവിച്ചിരുന്നു. ബ്രിട്ടനില്‍ മടങ്ങിയെത്തിയ അദ്ദേഹം 43 ാം വയസ്സില്‍ മെത്രാനായി. അദ്ദേഹം വീണ്ടും അയല്‍ലണ്ടിലെത്തി സുവിശേഷം പ്രസംഗിച്ചു. വളരെയേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അദ്ദേഹം തന്റെ ദൗത്യത്തില്‍ നിന്ന് പിന്മാറിയില്ല. കണ്‍ഫെസിയോ എന്ന ആത്മകഥാപരമായ രചന അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹം ഇന്ന് അയര്‍ലണ്ടിന്റെ മധ്യസ്ഥനായി വാഴ്ത്തപ്പെടുന്നു.
വി. പാട്രിക്ക്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.