ജയില്പുള്ളികള്ക്കായി മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചു
വത്തിക്കാന്‍ സിറ്റി; ഇറ്റലിയിലെ തടവറയില്‍ ഉണ്ടായ ലഹളയുടെ പശ്ചാത്തലത്തില്‍ ജയില്‍പുള്ളികളെയും പീഡിത ക്രൈസ്തവരെയും സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പാ വി. കുര്‍ബാനയര്‍പ്പിച്ചു. ടെലിവിഷന്‍ വഴി സംപ്രേക്ഷണം ചെയ്ത ദിവ്യബലിയിലാണ് ഈ നിയോഗങ്ങള്‍ വച്ച് പാപ്പാ ദിവ്യബലി അര്‍പ്പിച്ചത്.
‘ഇന്ന് വളരെ പ്രത്യേകമായ വിധത്തില്‍ തടവറകളില്‍ കഴിയുന്നവര്‍ക്കു വേണ്ടിയും സഹിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ സഹിക്കുകയാണ്, നമുക്ക് പ്രാര്‍ത്ഥനയിലൂടെ അവരുടെ സമീപസ്ഥരായിരിക്കാം. ഈ പ്രയാസകരമായ സാഹചര്യത്തില്‍ അവരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും നമുക്ക് കര്‍ത്താവിനോട് അപേക്ഷിക്കാം’ പാപ്പാ പറഞ്ഞു. കാസാ സാന്താ മര്ത്തായിലാണ് പാപ്പാ കുര്‍ബാന അര്‍പ്പിച്ചത്.
മൂന്നു ദിവങ്ങള്ക്കുള്ളില് 12 ജയില്‍ അന്തേവാസികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇറ്റാലിയന്‍ സര്‍ക്കാര്‍ കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോഴാണ് ജയില്‍പുള്ളികള്‍ പ്രതികരിക്കുകയും ലഹള പൊട്ടിപ്പുറപ്പെടുകയും ചെയ്തത്.