‘നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരുമാകുക’ ചൈനീസ് കത്തോലിക്കരോട് പാപ്പാ
വത്തിക്കാന്‍ സിറ്റി: മാര്‍ച്ചു മാസത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥനാ നിയോഗം ചൈനയിലെ ക്രിസ്ത്യാനികളുടെ ഐക്യമാണ്. വത്തിക്കാന്‍ മീഡിയ പുറത്തിറക്കിയ വീഡിയോയിലാണ് ഫ്രാന്‍സിസ് പാപ്പാ ഇക്കാര്യം അറിയിച്ചത്.
‘ചൈനയിലെ കത്തോലിക്കാ സഭ സുവിശേഷത്തോടുള്ള വിശ്വസ്തതയിലും ഐക്യത്തിലും സ്ഥിരതയോടെ വളരാന്‍ വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം’ പാപ്പാ പറഞ്ഞു.
‘ചൈനീസ് ക്രിസ്ത്യാനികള്‍ ഒരേ സമയം നല്ല ക്രിസ്ത്യാനികളും നല്ല പൗരന്മാരും ആകണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. സുവിശേഷം പ്രഘോഷിക്കണം, എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ വ്യാപൃതരാകരുത്’ പാപ്പാ പറഞ്ഞു.
ഭാവിയിലേക്ക് ശുഭപ്രതീക്ഷയോടെയാണ് ചൈനയിലെ കത്തോലിക്കാ സഭ ഉറ്റു നോക്കുന്നതെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.