ഇന്നത്തെ നോമ്പുകാലചിന്ത

29 ഫെബ്രുവരി 2020
വായന ലൂക്ക 5: 30 – 32
“ഫരിസേയരും നിയമജ്ഞരും പിറുപിറുപ്പോടെ അവന്റെ ശിഷ്യരോടു പറഞ്ഞു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്? യേശു അവരോടു പറഞ്ഞു:31 ആരോഗ്യമുള്ള വര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാ ന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്.”
ധ്യാനിക്കുക
ഫരിസേയരും നിയമജ്ഞരും യേശുവിനെ കുറിച്ച് പരാതി പറയുന്നത് എന്തു കൊണ്ട്? ഞാനും ഫരിസേയരെയും നിയമജ്ഞരെയും പോലെയാണോ?
യേശുവിനോടൊപ്പം ആയിരിക്കുമ്പോള്‍ ചുങ്കക്കാര്‍ക്കും പാപികള്‍ക്കും എന്താണ് തോന്നുന്നത്? യേശുവിന്റെ സ്വഭാവത്തെ കുറിച്ച് ഇതില്‍ നിന്ന് എന്തു സൂചനയാണ് ലഭിക്കുന്നത്?
പാപികളെ സ്വാഗതം ചെയ്യുന്നതില്‍ നിന്നും അവരെ മാനസാന്തരത്തിലേക്ക് വിളിക്കുന്നതിലും നിന്ന് ദൈവം ഒരിക്കലും വിരമിക്കുന്നില്ല. ഞാന്‍ അനുതപിക്കേണ്ട പാപങ്ങള്‍ ഏതെല്ലാമാണ്?
പ്രാര്‍ത്ഥിക്കുക
കര്‍ത്താവായ യേശുവേ, പാപികളെ മാനസാന്തരത്തിലേക്ക് വിളിക്കാനാണല്ലോ, അവിടുന്ന് വന്നത്. എത്ര ദൂരേക്ക് ഞാന്‍ പോയാലും എന്നെ തിരികെ വിളിക്കുന്നതോ സ്നേഹിക്കുന്നതോ അങ്ങ് നിര്‍ത്തുന്നില്ല. പുതിയ ഒരു തുടക്കം കുറിക്കാനും അങ്ങയുമായുള്ള എന്റെ സൗഹൃദവും ശിഷ്യത്വവും പുതുക്കാനും ഈ നോമ്പുകാലം എനിക്ക് ഉപകരിക്കട്ടെ.
‘സഭ വിശുദ്ധരുടെ കാഴ്ചബംഗ്ലാവല്ല, പാപികളുടെ ആശുപത്രിയാണ്’