ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ലൂക്ക് ബെല്ലൂദി
ഏഡി 1220 ല്‍ പാദുവായിലെ വി. അന്തോണി സുവിശേഷം പ്രസംഗിച്ചു കൊണ്ടു നില്‍ക്കുമ്പോള്‍ കുലീനനായ ഒരു യുവാവ് അദ്ദേഹത്തിന്റെ പക്കല്‍ വന്ന് തനിക്ക് സഭയില്‍ ചേരാന്‍ ആഗ്രഹമുണ്ട് എന്നറിയിച്ചു. അത് ലൂക്ക് ബെല്ലൂദിയായിരുന്നു. അദ്ദേഹം അങ്ങനെ ഫ്രാന്‍സിസ്‌കന്‍ സഭയില്‍ അംഗമായി. തുടര്‍ന്ന് 20 കാരനായ ലൂക്ക് അന്തോണിയുടെ യാത്രകളില്‍ അദ്ദേഹത്തെ അനുഗമിച്ചു. അദ്ദേഹം പാദുവായിലെ ഫ്രയേഴ്‌സ് മൈനറുകളുടെ ഗാര്‍ഡിയന്‍ ആയി നിയമിതനായി. 1239 ല്‍ പാദുവാ ശത്രുക്കളുടെ പിടിയിലമര്‍ന്നപ്പോള്‍ അദ്ദേഹം വി. അന്തോണിയുടെ മാധ്യസ്ഥം തേടി. അതിന്‍പ്രകാരം പാദുവാനഗരം ദുഷ്‌നില്‍ നിന്ന് മോചനം നേടി. അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയുടെ പ്രൊവിന്‍ഷ്യാള്‍ മിനിസ്റ്റര്‍ ആയി സേവനം ചെയ്തിട്ടുണ്ട്.
വാഴ്ത്തപ്പെട്ട ലൂക്ക് ബെല്ലൂദി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.