മരണത്തോട് അടുക്കുന്നവരുടെ 5 ദുഖങ്ങള്‍ ഏതെല്ലാം?
ദ ടോപ് 5 റിഗ്രറ്റ്‌സ് ഓഫ് ദ ഡൈയിംഗ് (മരണത്തോട് അടുക്കുന്നവരുടെ 5 ദുഖങ്ങള്‍) എന്ന പേരില്‍ ബ്രോണി വേയര്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ആസ്‌ത്രേലിയക്കാരി നഴ്‌സായ വേയറുടെ ഈ പുസ്തകം ഇപ്പോള്‍ ഒരു ബെസ്റ്റ് സെല്ലറാണ്. മരണസാന്നരായ വ്യക്തികളോടൊപ്പം ഏറെ നാള്‍ ജീവിച്ച അനുഭവങ്ങളുടെ വെളിച്ചത്തില്‍ വേയറിന് മനസ്സിലായ അവരുടെ സങ്കടങ്ങളും ആഗ്രഹങ്ങളുമാണ് അവര്‍ ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്‍സ്പിറേഷന്‍ ആന്‍ ചായ് എന്ന പേരില്‍ ആദ്യം വേയര്‍ ഒരു ബ്ലോഗ് എഴുതി. പിന്നീട് അത് പുസ്തകമാക്കി. മരണാസന്നരില്‍ പൊതുവായി കണ്ട 5 ദുഖങ്ങള്‍ തെരഞ്ഞെടുത്ത് വേയര്‍ ലോകത്തോട് പങ്കുവയ്ക്കുകയാണ്.
1. മറ്റുള്ളവര്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതു പോലെയല്ല, എന്നോട് തന്നെ സത്യസന്ധതയോടെ ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
2. ഇത്രയും കഠിനമായ അദ്ധ്വാനിക്കേണ്ടിയിരുന്നില്ല.
3. എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കുറേക്കൂടി ധൈര്യം എനിക്കുണ്ടായിരുന്നെങ്കില്‍..
4. എന്റെ സുഹൃദ്ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍…
5. ഈ ജീവിതം കുറേക്കൂടി സന്തോഷപൂര്‍വം ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍…
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.