ജീവിത വൃന്ദാവനത്തിലും നിനക്കായൊരു ‘കല്ലറ’
വിശുദ്ധ ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉൽപ്പത്തിയിൽ സൃഷ്ട പ്രപഞ്ചത്തിൻ്റെ ആരംഭം രേഖപ്പെടുത്തിയിരിക്കുന്നു
എല്ലാറ്റിൻ്റെയും ആരംഭം കുറിക്കുന്ന ഉൽപ്പത്തി പുസ്തകം അവസാനിക്കുന്നത് ഒരു ശവപ്പെട്ടിയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്.
” അവർ അവനെ പരിമള ദ്രവ്യം പൂശി ഈജിപ്തിൽ ഒരു ശവപ്പെട്ടിയിൽ സൂക്ഷിച്ചു. “
( ഉൽപ്പത്തി 50 : 26 )
എന്തൊക്കെ നേടിയാലും
എത്ര മതിമറന്നാനന്ദിച്ചാലും ….
ഒടുവിൽ എല്ലാം ഒരു ശവപ്പെട്ടിയിൽ ഒതുങ്ങാനുള്ളതാണന്ന തിരിച്ചറിവ് ഓരോ പ്രഭാതത്തിലും ഓർമ്മിക്കുന്നത് നല്ലതാണ്.
ഈശോയെ അടക്കിയ കല്ലറ മനോഹരമായ ഒരു തോട്ടത്തിനുള്ളിലായിരുന്നു.
” അവൻ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടമുണ്ടായിരുന്നു.
ആ തോട്ടത്തിൽ അതു വരെ ആരെയും സംസ്കരിക്കാത്ത പുതിയ ഒരു കല്ലറയുമുണ്ടായിരുന്നു.”
(യോഹന്നാൻ 19 : 41)
ഇതൊരു ധ്യാന വിഷയമാണ്.
മനോഹരമായ ഒരു തോട്ടമാണ് ജീവിതം. അത് എത്ര സുഖദുഃഖങ്ങൾ തന്നാലും
ആ തോട്ടത്തിനകത്ത് ഒരു ‘കല്ലറ’ നിനക്കായ് ഒരുക്കിയിട്ടുണ്ട് എന്നത് മറക്കരുത്.
‘ഞാൻ’ എന്ന ഭാവം ഉള്ളിലുണരുമ്പോഴൊക്കെ ഈ ‘കല്ലറ’യെക്കുറിച്ച് ധ്യാനിക്കുന്നത് ഉചിതമാണ്.
അവസാനം ദൈവത്തിൻ്റെ
ന്യായാസനത്തിനു മുമ്പിൽ നിൽക്കുമ്പോൾ …
വിജയിച്ചു എന്നു പറയാൻ,
ചില മനുഷ്യരുടെ മുമ്പിൽ ….
ചിലരുടെ സ്നേഹത്തിനു മുമ്പിൽ…,
മറ്റുള്ളവരുടെ ക്രൂരതയ്ക്കും
നിന്ദനത്തിനും മുമ്പിൽ …,
തോറ്റു കൊടുക്കാൻ….
‘കല്ലറ ധ്യാനം ‘നിന്നെ സഹായിക്കും.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.