അപ്പസ്‌തോലന്മാരുടെ പേരുള്ള രണ്ട് രക്തസാക്ഷികൾ
മതവിരോധിയായിരുന്ന ജൂലിയന്റെ സൈന്യത്തിലെ ഉദ്യോഗസ്ഥൻമാരായിരുന്നു വിശുദ്ധ യോഹന്നാനും, വിശുദ്ധ പൗലോസും. അപ്പസ്‌തോലൻമാരായിരുന്ന വിശുദ്ധ യോഹന്നാനോടും വിശുദ്ധ പൗലോസിനോടും പേരിന് സാദൃശ്യമുണ്ടെങ്കിലും അവരുമായി ഈ വിശുദ്ധർക്കു ബന്ധമില്ല. ആ സമയത്തെ റോമൻ മുഖ്യനും, ക്രിസ്ത്യാനികളുടെ ബദ്ധവൈരിയുമായിരുന്ന അപ്രോണിയാനൂസിന്റെ കീഴിൽ ഏതാണ്ട് 362ലാണ് വിശുദ്ധൻമാരുടെ രക്തസാക്ഷിത്വം സംഭവിച്ചതെന്ന് കരുതപ്പെടുന്നു. തങ്ങളുടെ ഇരട്ട വിജയം കൊണ്ടാണ് ഈ രണ്ടുവിശുദ്ധരും ദൈവത്തെ മഹത്വപ്പെടുത്തിയത്.
ദുഷ്ടരായ നിരവധി പേർ തങ്ങളുടെ അവിശ്വാസത്തിൽ പുരോഗമിക്കുന്നതായി അവർ കണ്ടു. പക്ഷേ അവരുടെ പാപത്തിന്റെ മാതൃക ഈ വിശുദ്ധർ പതറിയില്ല. ഭൗതീകമായ പുരോഗതികൾ കൊണ്ട് പാപത്തിൽ നിന്നും മോചനം നേടുവാൻ ശ്രമിക്കുന്നത് ഏറ്റവും വലിയ ശിക്ഷാവിധിക്ക് കാരണമാവുമെന്നാണ് ഈ വിശുദ്ധർ കരുതിയിരുന്നത്. അവരുടെ വീരോചിതമായ ക്ഷമയും, അജയ്യമായ നന്മയും, വിശ്വസ്തതയും വഴി അവരുടെ യാതനകൾ ദൈവത്തിന് അത്ഭുതകരമായൊരു ദൃശ്യവിരുന്നായി മാറി. തന്റെ മഹത്വത്തിന്റെ സിംഹാസനത്തിലിരുന്നു ദൈവം അവരെ നോക്കുകയും, അവരെ ശക്തിപ്പെടുത്തുവാനായി തന്റെ കരങ്ങൾ നീട്ടുകയും, അവരുടെ വിജയത്തിന്റെ സന്തോഷകരമായ നിമിഷത്തിൽ അമർത്യ കിരീടം അവരുടെ ശിരസ്സിൽ അണിയിക്കുകയും ചെയ്തു.ഈ രക്തസാക്ഷികൾ തങ്ങളുടെ നൈമിഷികമായ യാതനകളുടെ സഹനത്തിലൂടെ, അളക്കാനാവാത്ത വിധത്തിൽ ഒരിക്കലും മായാത്ത മഹത്വത്തെ ശേഖരിക്കുകയാണ് ചെയ്തത്.
ഫാദർ ഫ്രോണ്ടോ പ്രസിദ്ധീകരിച്ച പട്ടികയിൽ പറഞ്ഞിരിക്കുന്നതനുസരിച്ച് റോമിലെ വിശുദ്ധ പത്രോസിന്റേയും, പൗലോസിന്റേയും പഴയ ദേവാലയത്തിനരികിലായി ഈ വിശുദ്ധൻമാരുടെ നാമധേയത്തിലും ഒരു ദേവാലയം ഉള്ളതായി കരുതുന്നു. വിശുദ്ധ ജെലാസിയൂസിന്റെയും, മഹാനായ വിശുദ്ധ ഗ്രിഗറിയുടേയും ആരാധനക്രമങ്ങളിൽ ഈ വിശുദ്ധരോടുള്ള ഭക്തിപ്രകടമായിരുന്നു; കൂടാതെ പുരാതന ഗാല്ലിക്കൻ ആരാധനക്രമങ്ങളിലും ഈ വിശുദ്ധരോടുള്ള ഭക്തിയാചരണങ്ങൾ കാണാവുന്നതാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.