104 ാമത്തെ വീടു സമ്മാനിച്ച് മതമൈത്രി ആഘോഷം
കൊച്ചി: തോപ്പുംപടി ഔവർ ലേഡീസ് സ്കൂളിന്റെ നേതൃത്വത്തിൽ കണ്ണമാലി തീരദേശത്ത് റംസാൻ സന്ദേശ മതസൗഹാർദ പരിപാടി സംഘടിപ്പിച്ചു. ബേബി മെറൈ ഇന്റർനാഷണൽ മാനേജിങ്ങ് ഡയറക്ടർ രൂപ ജോർജ് പരിപാടി ഉൽഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലിസ്സി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ഹൗസ് ചലഞ്ച് പദ്ധയിലൂടെ പൂർത്തിയാക്കിയ 104 മത്തെ ഭവനത്തിന്റെ താക്കോൾ ശ്രീമതി രൂപ ജോർജ് കൈമാറി.
കണ്ണമാലി കളപുരയ്ക്കൽ കുടുംബത്തിലെ പ്രായമുള്ള രോഗിയായ അമ്മ ശാരദാ അപ്പുവിനും അവരുടെ കാഴ്ചശേഷിയില്ലാത്ത മകൾ ബിന്ദു അപ്പുവിനും വേണ്ടിയാണ് മനോഹരമായ ഈ പെരുന്നാൾ സമ്മാനം ഒരുക്കിയിരിക്കുന്നത് . അർത്ഥവത്തായ ഈ മത സൗഹാർദ പരിപാടിയിൽ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥിനികളും, ഗ്രാമവാസികളും പങ്കെടുത്തു.
തീരദേശത്ത് ഒട്ടും സുരക്ഷിതമല്ലാത്ത അവസ്ഥയിൽ കഴിഞ്ഞിരുന്ന ഇവരെ ഈ തിരതല്ലും കാലവർഷത്തിന് മുൻമ്പ് കരകയറ്റാൻ കഴിഞ്ഞതാണ് ഈ ചെറിയ പെരുന്നാളിന് ചെയ്യാൻ കഴിഞ്ഞ വലിയ പുണ്യമെന്ന് ഹൗസ് ചലഞ്ച് സ്ഥാപകയുമായ സിസ്റ്റർ ലിസ്സി ചക്കാലക്കൽ പറഞ്ഞു. ചെല്ലാനം പഞ്ചായത്ത് മെമ്പർ ലൂസി രാജ് , അദ്ധ്യാപിക പ്രതിനിധി ശ്രീമതി ബിന്ദു വർഗ്ഗീസ് , ജീന റാണി , അന്ന റോജി , ലല്ലി രോഷൻ .ഫ്ലോറി. പി. എ. തുടങ്ങിയവർ പ്രസംഗിച്ചു.
9495078723.