ശരീരത്തിനെതിരായ എല്ലാ തിന്മയും ദൈവദ്രോഹം തന്നെ:
അയല്‍ക്കാരന്റെയോ അയല്ക്കാരിയുടെയോ ശരീരത്തിനെതിരെ നാം ചെയ്യുന്ന എല്ലാ ദ്രോഹവും സ്രഷ്ടാവായ ദൈവത്തിനെതിരായുള്ള ദ്രോഹം തന്നെയാണെന്ന് ഫ്രാന്‍സിസ് പാപ്പ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ദ്രോഹങ്ങളെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു, അദ്ദേഹം.
‘അവരുടെ ശരീരത്തില്‍ നാം ക്രിസ്തുവിന്റെ ശരീരമാണ് കാണേണ്ടണ്ടത്. നിന്ദനങ്ങളേറ്റും മര്‍ദനമേറ്റും പരിഹാസമേറ്റും ക്രൂശിതനായും യേശു നമ്മെ സ്നേഹം എന്താണെന്ന് പഠിപ്പിച്ചു തന്നു. ആ സ്നേഹം മരണത്തെയും പാപത്തെക്കാളും ശക്തമാണെന്ന് തന്റെ ഉത്ഥാനത്തിലൂടെ അവിടുന്ന് നമുക്ക് കാണിച്ചു തന്നു’ പാപ്പാ പറഞ്ഞു.
ക്രിസ്തുവിന്റെ ഉത്ഥാനം ശരീരത്തെ കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ പുതുമയുള്ളതാക്കി മാറ്റുന്നു. ശരീരം ആത്മാവിന്റെ തടവറയല്ല. ദൈവത്തിന്റെ ദാനമാണ്. ആത്മ, ശരീരങ്ങളുടെ സംയോഗമില്ലാതെ മനുഷ്യന് പൂര്‍ണനല്ല, പാപ്പാ വിശദമാക്കി.