ശരിയായ ഹൃദയശാന്തി എവിടെയാണ് കണ്ടെത്തുക?

ക്രമരഹിതമായ മോഹങ്ങള്‍

ക്രമരഹിതമായ ആഗ്രഹങ്ങള്‍ ഒരാളെ ഉടന്‍ തന്നെ അസ്വസ്ഥനാക്കുന്നു. അഹങ്കാരിക്കും അത്യാഗ്രഹിക്കും ഒരിക്കലും സ്വസ്ഥതയില്ല. ദരിദ്രനും, ഹൃദയ എളിമയുള്ളവനും ആഴമേറിയ ശാന്തി അനുഭവിക്കുന്നു. തനിക്ക് തന്നെ പൂര്‍ണ്ണമായും മരിക്കാത്തയാള്‍ വേഗം പ്രലോഭിതനാകുന്നു. ചെറുതും നിസ്സാരവുമായവയാല്‍ കീഴ്‌പ്പെടുന്നു. അരൂപിയില്‍ ദുര്‍ബലനും ഇപ്പോഴും അല്പമെങ്കിലും ജഡികനും ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്നതില്‍ തല്്പരനുമായവന് ലൗകീക ആഗ്രഹങ്ങളില്‍ നിന്ന് മാറി നില്ക്കുക വളരെ ക്ലേശകരമാണ്. തന്മൂലം അവയില്‍ നിന്ന് പിന്‍വലിയുമ്പോള്‍ പലപ്പോഴും ദു:ഖമനുഭവിക്കുന്നു. ആരെങ്കിലും എതിര്‍ത്താല്‍ വേഗം രോഷാകുലനാകുന്നു.

ശരിയായ ഹൃദയശാന്തി എവിടെയാണ് കണ്ടെത്തുക.

ആഗ്രഹിക്കുന്നത് ലഭിച്ച് കഴിയുമ്പോള്‍ മന:സാക്ഷിയില്‍ കുറ്റബോധം അതിവേഗം ശക്തമാകുന്നു. കാരണം അയാള്‍ പിന്‍തുടരുന്ന മോഹവികാരങ്ങള്‍, താന്‍ കാംക്ഷിക്കുന്ന ശാന്തി ലഭിക്കുന്നതിന് ഒട്ടും സഹായമല്ല. വികാരങ്ങള്‍ക്കു കീഴ്‌പ്പെട്ടുകൊണ്ടല്ല, അവയെ എതിര്‍ത്തുകൊണ്ടാണ് സത്യമായ ഹൃദയശാന്തി കണ്ടെത്തുന്നത്. ജഡിക മനുഷ്യന്റെ ഹൃദയത്തിലും, ബാഹ്യകാര്യങ്ങളില്‍ മുഴുകിക്കഴിയുന്നവനും സമാധാനമില്ല. തീക്ഷണതയുള്ള ആത്മീയ മനഷ്യനാണ് അത് ലഭിക്കുക.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles