പ്രശസ്ത യൂ-ട്യൂബ് നിര്‍മാതാവ് കത്തോലിക്കാ സഭയിലേക്ക്
പ്രശസ്ത യു ട്യൂബ് വീഡിയോ നിര്‍മ്മാതാവ് ലിസി എസ്‌റ്റെല്ലാ റീസെ കത്തോലിക്കാസഭാംഗമാകുന്നു. കത്തോലിക്കാ സഭ സത്യസഭയാണെന്നുള്ള തിരിച്ചറിവ് തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് ലിസി. എട്ടുവര്‍ഷങ്ങള്‍ക്കുമുന്‍പ് ലിസി ടീനേജ് ബന്ധങ്ങളെക്കുറിച്ചുളള ഒരു വീഡിയോ യു ട്യുബില്‍ പോസ്റ്റ് ചെയ്യുന്നു. വമ്പിച്ച ജനപ്രീതിയാണ് ആ വീഡിയോ നേടിയത്. പിന്നീടങ്ങോട്ട് നിരവധി വീഡിയോകളുടെ നിര്‍മ്മാതാവായി. ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലാണ് ലിസി വളര്‍ന്നത്. കത്തോലിക്കാവിശ്വാസം തെറ്റാണെന്നുള്ളതായിരുന്നു അവളുടെ ധാരണ. എന്നാല്‍ ആദിമസഭയേയും, സഭാപിതാക്കന്‍മാരെയും കുറിച്ചുള്ള പഠനങ്ങള്‍ അവളെ കൊണ്ടുചെന്നെത്തിച്ചത് ആദിമക്രൈസ്തവര്‍ കത്തോലിക്കരായിരുന്നു എന്ന സത്യത്തിലേക്കാണ്. യേശുക്രിസ്തു സ്ഥാപിച്ച സഭയാണ് യഥാര്‍ത്ഥ ക്രൈസ്തവസഭ എന്ന് അവള്‍ തിരിച്ചറിഞ്ഞു. ആംഗ്ലിക്കന്‍ സഭയിലെ അംഗമായ കാര്‍ഡിനല്‍ ന്യൂമാന്‍ 19-ാം നൂറ്റാണ്ടില്‍ കത്തോലിക്കാവിശ്വാസം സ്വീകരിച്ച
വ്യക്തിയാണ്. സഭയിലേക്കുള്ള പ്രയാണം വ്യക്തമാക്കുന്ന വീഡിയോയില്‍ അവള്‍ പറയുന്നു,
‘കത്തോലിക്കാ സഭ സത്യമാണ്
വി. ഗ്രന്ഥത്തില്‍ അധിഷ്ഠിത
മാണ്. സഭാവിശ്വാസങ്ങള്‍
ആദിപിതാക്കന്‍മാരുടെ
വിശ്വാസവുമായി അഭേദ്യമായി
പൊരുത്തപ്പെട്ടിരിക്കുന്നു”.