മതങ്ങള്‍ തമ്മിലുള്ള അക്രമം അവസാനിപ്പിക്കാന്‍ യുഎന്‍ ആഹ്വാനം

മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഇരയായവരെ ഓര്‍മിക്കാന്‍ സ്ഥാപിച്ച അന്താരാഷ്ട്ര ദിനം ഐക്യരാഷ്ട്ര സഭ ആഗസ്റ്റ് 22 ന് ആചരിച്ചു. മതവിശ്വാസങ്ങളുടെ പേരില്‍ ലോകത്തില്‍ നടമാടുന്ന നരഹത്യയും അക്രമങ്ങളും അവസാനിപ്പിക്കാന്‍ യുഎന്‍ ആഹ്വാനം ചെയ്തു.

‘ഈ ദിവസത്തില്‍, മതത്തിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ക്ക് ഇരകളായവരോടുള്ള പിന്തുണ ഞങ്ങള്‍ അറിയിച്ചു കൊള്ളുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് അറുതി വരിത്തണമെന്നും അതിന് കാരണക്കാരായവര്‍ക്ക് ശിക്ഷ നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു’ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേരസ് പ്രസ്താവിച്ചു.

2019 മെയ് 28 നാണ് ഈ വാര്‍ഷികാചരണം ഐക്യരാഷ്ട്ര സഭ ആചരിക്കാന്‍ ആരംഭിച്ചത്. ലോകത്താകമാനം മതത്തിന്റെ പേരില്‍ അക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles