ഗര്‍ഭിണിയായിരിക്കെ ബ്രയിന്‍ ട്യൂമര്‍: സൗഖ്യത്തിന് വഴി തെളിച്ച് ലൂര്‍ദ് മാതാവ്

ഇത് സ്‌നേഹത്തിന്റെ കഥയാണ്. ദൈവം ദാനമായി തന്ന ജീവനോടുള്ള വീരോചിതമായ ആദരവിന്റെ കഥയാണ്. ആഞ്ചല ബിയാങ്ക എന്ന 26 കാരിയായ ഇറ്റാലിയന്‍ വംശജ ഗര്‍ഭം ധരിച്ച് മൂന്നാം മാസമായപ്പോള്‍ വീട്ടില്‍ തല ചുറ്റി വീണു. ആശുപത്രിയില്‍ നടത്തിയ ചെക്കപ്പില്‍ നിന്ന് അവള്‍ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായി എന്ന് സ്ഥിരീകരിച്ചു. വൈകാതെ റോമിലെ ഒരു ആശുപത്രിയില്‍ നടത്തിയ ബയോപ്‌സിയില്‍ അക്കാര്യം വ്യക്തമായി. അവള്‍ക്ക് കാന്‍സറാണ്!

ബിയാങ്കയ്ക്ക് ബ്രെയിന്‍ ട്യൂമറായിരുന്നു. ബിയാങ്ക സ്വന്തം ജീവനെ കുറിച്ചും തന്റെ ഉദരത്തില്‍ കിടക്കുന്ന മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കുറിച്ചും ചിന്തിച്ചു. ഒരു നിമിഷം തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളെല്ലാം ഒരു മിന്നായം പോലെ അവളുടെ മനസ്സിലൂടെ കടന്നു പോയി. അവള്‍ ഡോക്ടറോട് പറഞ്ഞു: എനിക്ക് എന്റെ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യേണ്ട. അവളെ എന്തു വില കൊടുത്തും എനിക്കു വേണം.

ഗര്‍ഭച്ഛിദ്രം വേണ്ടെന്നു വച്ചതിന്റെ പേരില്‍ ആഞ്ചലയുടെ കാര്യം പ്രയാസകരമായി. അവളുടെ ജീവനും അപകടത്തിലായി. അവള്‍ തന്റെ ഡോക്ടര്‍ സാല്‍വത്തോരെ റോണ്‍സിനിയോട് ഉപദേശം തേടി.

അക്കാലത്താണ് ആഞ്ചലയുടെ നാട്ടില്‍ നിന്ന് ലൂര്‍ദിലേക്ക് യാത്ര ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന ഒരു വിശ്വാസീസംഘം ആഞ്ചലയുടെ അവസ്ഥയെ കുറിച്ച് കേട്ടത്. ലൂര്‍ദില്‍ മാതാവ് പ്രത്യക്ഷപ്പെട്ട ഇടത്തെത്തി അവര്‍ ആഞ്ചലയ്ക്കും കുഞ്ഞിനും വേണ്ടി ശക്തമായി പ്രാര്‍ത്ഥിച്ചു. അവരുടെ സംഘത്തില്‍ ആഞ്ചലയുടെ അയല്‍വാസിയുണ്ടായിരുന്നു. അദ്ദേഹം പാന്റെലിയോ റൊമാനെല്ലി എന്ന പ്രശസ്തനായ ഡോക്ടറുടെ സഹപാഠിയായിരുന്നു. അദ്ദേഹത്തിന് ആഞ്ചലയെ സഹായിക്കാന്‍ ഒരുള്‍പ്രേരണ ഉണ്ടായി.

നൂതനമായ ഒരു ചികിത്സാരീതിയും സാങ്കേതികവിദ്യയും ഉപയോഗിച്ച് ചികിത്സിക്കുന്ന വ്യക്തിയായിരുന്നു. സൈബര്‍ നൈഫ് ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. അതിനെ കുറിച്ച് അയല്‍വാസി പറഞ്ഞപ്പോള്‍ ആഞ്ചലയ്ക്ക് പുതിയ പ്രതീക്ഷ കൈവന്നു.

ഗ്രീസില്‍ വച്ചാണ് ചികിത്സ നടന്നത്. ആഞ്ചല ഗ്രീസിലെ ഏഥന്‍സിലേക്ക് പറന്നു. ഭ്രൂണത്തിന് ഹാനി വരാതെ സൈബര്‍ നൈഫ് ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സയായിരുന്നു അത്.

ആഞ്ചല 5 മാസം ഗര്‍ഭിണി ആയിരുന്നപ്പോള്‍ നടന്ന ശസ്ത്രക്രിയ വിജയം കണ്ടു. അമ്മയും ഉദരത്തിലെ മകളും സുരക്ഷിതരായി മരണത്തെ അതിജീവിച്ചു. അങ്ങനെ ആഞ്ചലയുടെ മകള്‍ പിയ ജനിച്ചു. വി. പ്ാദ്് രേ പിയോയോടുള്ള ആദരസൂചകമായിട്ടാണ് പിയ എന്നു പേരിട്ടത്.

തുടര്‍ന്നും ആഞ്ചലയ്ക്ക് കീമോ തെറാപ്പി ചെയ്യേണ്ടതായി വന്നുവെങ്കിലും ആഞ്ചല സന്തോഷവതിയാണ്. വിശ്വാസമാണ് തനിക്ക് രക്ഷയായതെന്ന് ആഞ്ചല ഉറച്ചു വിശ്വസിക്കുന്നു. അവളുടെ വിവാഹ മൂടുപടം അവള്‍ നന്ദിസൂചകമായി അമലോത്ഭവ മാതാവിന് സമര്‍പ്പിച്ചു.

ഇന്ന് പിയ 5 വയസ്സുള്ളൊരു മിടുക്കി കുട്ടിയാണ്. ആഞ്ചലയും സുഖമായിരിക്കുന്നു. സൗഖ്യത്തിന്റെ വാതില്‍ തുറന്നു കൊടുത്ത ലൂര്‍ദ് മാതാവിന് നന്ദി പറയുകയാണ് ആഞ്ചല.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles