ടോമിന്‍ ജെ തച്ചങ്കരിയുടെ അനുഭവം നമ്മോട് പറയുന്നത്

ഐപിഎസ് ഓഫീസറും നിരവധി സുപ്രസിദ്ധ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സ്രഷ്ടാവുമായ ടോമിന്‍ തച്ചങ്കരിയുടെ ഒരു അഭിമുഖം ഒരു പ്രമുഖ മാധ്യമം സംപ്രേക്ഷണം ചെയ്തത് അനേകര്‍ക്ക് പ്രചോദനം നല്‍കുകയുണ്ടായി. തന്റെ ഭാര്യയുടെ മരണം അദ്ദേഹത്തില്‍ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ചും തിരിച്ചറിവിനെ കുറിച്ചും അതില്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്. ഭാര്യയുടെ വേര്‍പാടിനെ കുറിച്ച് പറയുമ്പോള്‍ വികാരം അടക്കാനാവാതെ അദ്ദേഹം കണ്ണീര്‍ പൊഴിക്കുന്നത് നാം ആ അഭിമുഖത്തില്‍ കാണുന്നു. ഇത്ര വേഗം തന്റെ ഭാര്യ തന്നെ വിട്ടു പോകുമെന്ന് അറിയാമായിരുന്നെങ്കില്‍ താന്‍ ഒരിക്കലും ഇങ്ങനെ ആകുമായിരുന്നില്ല എന്നാണ് അദ്ദേഹം കണ്ണീരോടെ പറയുന്നത്. കര്‍ക്കശക്കാരനായ ഒരു പോലീസ് മേധാവിയായി ജീവിച്ച്, വിരമിച്ചു കഴിയുമ്പോള്‍ ഭാര്യയുടെ സ്വകാര്യ സന്തോഷങ്ങളും ആഗ്രഹങ്ങളും സഫലമാക്കാം എന്ന് അദ്ദേഹം ധരിച്ചു വച്ചിരുന്നു. എന്നാല്‍ ഒന്നിനും കാത്തുനില്‍ക്കാതെ അവര്‍ പോയി!

താന്‍ ഇനി ഒരിക്കലു പഴയ ആളല്ല എന്നാണ് ആ അഭിമുഖത്തില്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞിരിക്കുന്നത്. അദ്ദേഹം ജീവിതത്തിന്റെ ആഴം കണ്ടിരിക്കുന്നു. വിലപ്പെട്ടത് എന്നെല്ലാം നാം ധരിച്ചു വച്ചിരിക്കുന്നതൊന്നുമില്ല ശരിക്കും വിലപ്പെട്ടത് എന്നറിയണമെങ്കില്‍ ചില അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകണം. പലപ്പോഴും കയ്പുള്ള അനുഭവങ്ങള്‍. എന്നാല്‍ അതില്‍ നിന്നും നമുക്കു ലഭിക്കുന്ന പാഠമാണ് ജ്ഞാനം.

ടോമിന്‍ തച്ചങ്കരിയുടെ അനുഭവം ഈ പുതുവല്‍സരത്തില്‍ നമുക്ക് ചില ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. ജീവിതം വെട്ടിപ്പിടിക്കുന്നതിനിടയില്‍, വിജയങ്ങള്‍ മാത്രം കൊയ്യുന്നതിനായി ഓടി നടക്കുന്നതിനിടയില്‍ ദൈവത്തിനും സമൂഹത്തിനും നമ്മുടെ കുടുംബത്തിനും വേണ്ടി ജീവിക്കാന്‍ നാം മറന്നു പോകരുതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നു. ഈ ലോകം കടന്നു പോകുന്നതാണ്. ഇതിന്റെ സൗഭാഗ്യങ്ങളും സന്തോഷങ്ങളും കടന്നു പോകും. എന്നാല്‍, നമ്മുടെ സമയവും സ്‌നേഹവും മറ്റുള്ളവര്‍ക്കായി ചെലവിടുന്നതിലൂടെ ഈ ജീവിതം ദൈവത്തിന് പ്രീതികരമാക്കാം സഹായിക്കും. ഈ 2020 ല്‍ നമുക്കൊരു തീരുമാനം എടുക്കാം. ഞാന്‍ ഈ വര്‍ഷം സ്വര്‍ത്ഥത മാറ്റി വച്ച് ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവിക്കും എന്ന്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles