ഇന്നത്തെ വിശുദ്ധന്‍: ഹംഗറിയിലെ വി. സ്റ്റീഫന്‍

വിജാതീയനായാണ് സ്റ്റീഫന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മഗ്യാര്‍ ഗോത്രത്തിന്റെ തലവനായിരുന്നു. 10 ാം വയസ്സില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച സ്റ്റീഫന്‍ 20 ാം വയസ്സില്‍ വിവാഹം ചെയ്തു. വി. ഹെന്റിയുടെ സഹോദരി ജിസേല ആയിരുന്നു വധു. പിതാവിന് ശേഷം സ്റ്റീഫന്‍ ഗോത്രത്തലവനായപ്പോള്‍ രാജ്യത്തെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചു. വിജാതീയ പ്രഭുക്കന്മാരുടെ വിപ്ലവത്തെ അദ്ദേഹം അടിച്ചമര്‍ത്തി. ഹംഗറിയില്‍ ക്രിസ്ത്യന്‍ സംഘടന കൊണ്ടുവരാന്‍ സ്റ്റീഫന്‍ മാര്‍പാപ്പായോട് അഭ്യര്‍ത്ഥിച്ചു. ഏഡി 1001 ല്‍ അദ്ദേഹം ഹംഗറിയുടെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടു. സുവിശേഷ വല്‍ക്കരണത്തിനു വേണ്ടിയും പാവങ്ങളെ സഹായിക്കാന്‍ വേണ്ടിയും അദ്ദേഹം ദശാംശം ഏര്‍പ്പെടുത്തി. 1038 ല്‍ അദ്ദേഹം മരണമടഞ്ഞു.

ഹംഗറിയിലെ വി. സ്റ്റീഫന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles