വെനീസ് പ്രളയത്തില്‍ സെന്റ് മാര്‍ക്ക്‌സ് ബസിലിക്കയുടെ നിലവറ മുങ്ങി

വെനീസ്: വെനീസില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നു പ്രളയമായപ്പോള്‍ സെന്റ് മാര്‍ക്ക്‌സ് ബസിലിക്കയുടെ നിലവറ മുങ്ങിപ്പോയി. വെനീസില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയ്ക്ക് ഉണ്ടായതില്‍ ഏറ്റവും വലിയ പ്രളയമാണിത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആറടിയോളമാണ് വെനീസില്‍ വെള്ളം ഉയര്‍ന്നത്. ഇതിന് മുമ്പ് ഇത്രത്തോളം വെള്ളം ഉയര്‍ന്നത് 1966 ലാണ്. പ്രളയത്തില്‍ ഒരാള്‍ മരിച്ച സാഹചര്യത്തില്‍ അധികാരികള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വെനീസ് പട്രിയാര്‍ക്ക് ഫ്രാന്‍സെസ്‌കോ മൊറാഗ്ലിയയും നഗരത്തിലെ മേയര്‍ ലൂയിജി ബ്രുഗ്നാറോയും സെന്റ് മാര്‍ക്ക്‌സ് ബസിലിക്കയില്‍ കേടു പറ്റിയ ഭാഗങ്ങള്‍ പരിശോധിച്ചു.

സെന്റ് മാര്‍ക്ക്‌സ് ബസിലിക്കയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെന്നും നഗരം മുഴുവനും പ്രളയം ബാധിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

വെനീസിലെ തെരുവുകളില്‍ ഉറങ്ങുന്നവരെ കുറിച്ച് താന്‍ ആശങ്കാകുലനാണെന്നും അവര്‍ക്കായി വെനീസിലെ എല്ലാ ഇടവകകളിലെയും വാതിലുകള്‍ തുറന്നിട്ടിരിക്കുമെന്നും പാത്രിയര്‍ക്കീസ് മോറാഗ്ലിയ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles