അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വി. യൂദാ ശ്ലീഹ

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായിട്ടാണ് വി. യൂദാ ശ്ലീഹ അറിയപ്പെടുന്നത്. നമ്മുടെ നാട്ടിലും വിശുദ്ധന്റെ നൊവേനപ്പള്ളികള്‍ക്കു മുന്നില്‍ വലിയ തിരക്കാണ്. അതിന്റെ കാരണം, ഏത് പ്രയാസമേറിയ കാര്യവും വി. യൂദാ ശ്ലീഹയുടെ മധ്യസ്ഥതയില്‍ നേടിയെടുക്കാം എന്നതാണ്. എങ്ങനെയാണ് യൂദാ ശ്ലീഹായ്ക്ക് ഈ പ്രസിദ്ധി കൈവന്നത്?

യൂദാസ് സ്‌കറിയോത്ത ചെയ്ത പാപത്തിന്റെ ദുഷ്‌പേര് പേറി കുറേ നാള്‍ അജ്ഞതയില്‍ കഴിയേണ്ടി വന്ന വിശുദ്ധനാണ് യൂദാ തദേവൂസ് എന്ന യൂദാ ശ്ലീഹ. എന്നാല്‍ ദൈവം അദ്ദേഹത്തെ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി ഉയര്‍ത്തി.

സെന്റ് ജൂഡ് – സെയിന്റ് ഓഫ് ദ ഇംപോസിബിള്‍ എന്ന പുസ്തകത്തില്‍ ഡൊണാള്‍ഡ് തോര്‍മാന്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരിക്കല്‍ വി. ബ്രജിത്തിന് കര്‍ത്താവായ യേശുവിന്റെ ഒരു ദര്‍ശനമുണ്ടായി. ആ ദര്‍ശനത്തില്‍ യേശു യൂദാ തദേവൂസിനെ കുറിച്ച് ബ്രിജിത്തിനോട് പറഞ്ഞു. ‘വലിയ വിശ്വാസത്തോടും ആശ്രയത്തോടും കൂടെ യൂദാ തദേവൂസിലേക്കു തിരിയുക. അദ്ദേഹം വളരെ സ്‌നേഹമുള്ളവനും എപ്പോഴും സഹായസന്നദ്ധനുമാണ്’.

മറ്റൊരു സന്ദര്‍ഭത്തില്‍ വിശുദ്ധയായ ഒരു സ്വീഡിഷ് വനിതയോട് യൂദാ തദേവൂസിന്റെ ബഹുമാനാര്‍ത്ഥം ഒരു അള്‍ത്താര അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ യേശു ആവശ്യപ്പെട്ടു. തന്റെ വിശുദ്ധമായ ഹൃദയത്താല്‍ അദ്ദേഹം പിശാചിനെ തോല്‍പിക്കും എന്നാണ് യേശു പറഞ്ഞത്.

ലോകമെമ്പാടും യൂദാ തദേവൂസ് ബഹുമാനിക്കപ്പെടണം എന്ന് യേശു ആഗ്രഹിച്ചു എന്ന് പറയുന്നതാകും ശരി. അദ്ദേഹം യേശുവിന്റെ സഹോദരന്‍ എന്ന് വിളിക്കപ്പെടുന്നു. വളരെ അടുത്ത ഒരു ബന്ധു എന്നാണ് അതില്‍ നിന്ന് നാം മനസ്സിലാക്കുന്നത്. അതിനാല്‍ യേശുവുമായി അദ്ദേഹത്തിന് ആഴമായ അടുപ്പവും ബന്ധവും ഉണ്ടായിരുന്നിരിക്കണം. അതു പോലെ തന്നെ കറയറ്റ വിശുദ്ധിയും. നമുക്ക് ഈ വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles