നഷ്ടപ്പെട്ടവ തിരിച്ചുകിട്ടുന്നതിനായി വി. അന്താണീസിനോട് പ്രാര്‍ത്ഥിക്കുന്നതെന്തു കൊണ്ട്?

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥന്‍ എന്നും നഷ്ടപ്പെട്ടു പോയവ തിരിച്ചു കിട്ടുന്നതില്‍ സഹായിക്കുന്ന വിശുദ്ധന്‍ എന്നും പാദുവായിലെ വി. അന്തോണീസ് അറിയപ്പെടുന്നു. അതിന് ആധാരമായി വിശുദ്ധന്റെ ജീവിതത്തില്‍ ഒരു സംഭവമുണ്ട്.

ഒരിക്കല്‍ മോണ്ട്‌പെല്ലിയറിലെ ആശ്രമത്തില്‍ താമസിച്ച് വി. അന്തോണീസ് സഹസന്ന്യാസികളെ പഠിപ്പിക്കുകയായിരുന്നു. പഠിപ്പിക്കുന്നതിനായ തയ്യാറാക്കിയ കുറിപ്പുകള്‍ അദ്ദേഹം സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ സൂക്ഷിച്ചിരുന്നു.

പതിമൂന്നാം നൂറ്റാണ്ടില്‍ പുസ്തകങ്ങള്‍ വിരളമായിരുന്നു കാലമായിരുന്നു. അതിനാല്‍ തന്നെ വിലപ്പെട്ടുതമായിരുന്നു ആ പുസ്തകം. അങ്ങനെയിരിക്കെ, അദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ ഒരുവന്‍ ആശ്രമം വിട്ടു പോയി. അയാള്‍ പോയപ്പോള്‍ പുസ്തകവും അപ്രത്യക്ഷമായി. അയാള്‍ സങ്കീര്‍ത്തനങ്ങളുടെ പുസ്തകവും കൊണ്ടാണ് മുങ്ങിയത്. ഇത് വി. അന്തോണിയെ വല്ലാതെ ദുഖിതനാക്കി. പുസ്തകമില്ലാതെ എങ്ങനെ പഠിപ്പിക്കും?

പുസ്തകം മോഷ്ടിച്ചവന് മനം മാറ്റം വരുത്തി പുസ്തകം തിരികെ എത്തിക്കണേ എന്ന് വിശുദ്ധന്‍ ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ഏറെ വൈകാതെ മോഷ്ടാവായ യുവാവ് പുസ്തകം മടക്കി കൊടുത്ത് വിശുദ്ധനോട് മാപ്പ് ചോദിച്ചു. അയാള്‍ പശ്ചാത്തപിച്ച് വീണ്ടും സന്ന്യാസ ആശ്രമത്തില്‍ പ്രവേശിച്ചു.

ഈ പുസ്തകം ഇന്നും ഇറ്റലിയിലെ ബൊളോഞ്ഞയിലുള്ള ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

വി. അന്തോണിയുടെ മരണ ശേഷം ഈ സംഭവം എങ്ങും കാട്ടുതീ പോലെ പരന്നു. അങ്ങനെ അദ്ദേഹം കാണാതെ പോയ വസ്തുക്കളെ വീണ്ടെടുത്തു തരുന്ന വിശുദ്ധനായി അറിയപ്പെടാന്‍ തുടങ്ങി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles