അമേരിക്കൻ സീറോ മലബാർ വിശ്വാസികളുടെ സംഗമം ഹൂസ്റ്റണിൽ

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​ശ്വാ​സി സ​മൂ​ഹം ഒ​രു​മി​ക്കു​ന്ന ഏ​ഴാ​മ​ത് ദേ​ശീ​യ ക​ണ്‍വ​ൻ​ഷ​ന് ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്കം​തു​ട​ങ്ങി. അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ഉ​ണ​ർ​വും കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ക​ൺ​വ​ൻ​ഷ​ന് അ​തി‍ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തു ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന​യാ​ണ്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ഹൂ​സ്റ്റ​ണി​ലെ ഹി​ൽ​ട്ട​ണ്‍ അ​മേ​രി​ക്കാ​സ് ക​ണ്‍വ​ൻ​ഷ​ൻ ന​ഗ​റി​ലാ​ണ് ക​ണ്‍വ​ൻ​ഷ​ൻ. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന നാ​ല്പ​തോ​ളം സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും നാ​ല്പ​ത്തി​യ​ഞ്ചോ​ളം മി​ഷ​നു​ക​ളി​ൽ നി​ന്നു​മാ​ണു ക​ണ്‍വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​എ​ത്തു​ക.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യാ​ണ് ക​ണ്‍വ​ൻ​ഷ​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ര​ക്ഷാ​ധി​കാ​രി​യാ​യും സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ജ​ന​റ​ൽ ക​ണ്‍വീ​ന​റാ​യും ഫൊ​റോ​നാ വി​കാ​രി ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ക​ണ്‍വീ​ന​റാ​യും ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​ട​വ​ക​യി​ലെ മു​പ്പ​തി​ൽ​പ​രം അം​ഗ​ങ്ങ​ളാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലു​ള്ള​ത്. ഇ​വ​രു​ടെ കീ​ഴി​ൽ നാ​ല്പ​തോ​ളം ക​മ്മ​റ്റി​ക​ൾ ക​ഴി​ഞ്ഞ 18 മാ​സ​ങ്ങ​ളാ​യി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നു പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക​ണ്‍വ​ൻ​ഷ​നു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ഓ​പ്പ​ണിം​ഗ് പ്രോ​ഗ്രാം ന​യി​ക്കു​ന്ന​തു ധ്യാ​ന​ഗു​രു​വും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫാ.​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ലാ​ണ്. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി റി​ഹേ​ഴ്സ​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ലെ 320 പേ​രാ​ണ് ഓ​പ്പ​ണിം​ഗ് പ​രി​പാ​ടി​യൊ​രു​ക്കു​ന്ന​ത്. കേ​ര​ളീ​യ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം നൂ​ത​ന ക​ലാ​രൂ​പ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ല്ക്കു​ന്ന ദൃ​ശ്യ​വി​സ്മ​യ​മാ​ണ് ഓ​പ്പ​ണിം​ഗ് പ​രി​പാ​ടി.

കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സെ​മി​നാ​റു​ക​ളും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. കേ​ര​ള​ത്തി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ- ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ർ സ​ന്ദേ​ശം ന​ല്കും. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ർ തോ​മ​സ് ത​റ​യി​ൽ, ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ, ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും പ്ര​ഭാ​ഷ​ണം ന​യി​ക്കും. തൈ​ക്കൂ​ടം ബ്രി​ഡ്ജി​ന്‍റെ സം​ഗീ​ത​നി​ശ​യും സ​മാ​പ​ന​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റും.

 

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles