വത്തിക്കാന്‍ ആശീര്‍വാദത്തോടെ സ്മാര്‍ട്ട് ജപമാല എത്തി!

വത്തിക്കാന്‍ സിറ്റി: ഐഒഎസിലും ആന്‍ഡ്രോയിഡ് ആപ്പിലും പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് റോസറി (ജപമാല) ലോഞ്ച് ചെയ്തു. വത്തിക്കാന്റെ അംഗീകാരത്തോടെയാണ് മാറുന്ന കാലത്തിന് ഇണങ്ങും വിധം രൂപകല്പന ചെയ്തരിക്കുന്ന സ്മാര്‍ട്ട് റോസറി എത്തിയിരിക്കുന്നത്. 109 ഡോളര്‍ വില വരും.

നിസംഗതയുടെയും അനീതിയുടെയും ലോകത്തില്‍, ദാരിദ്ര്യവും അവകാശ നിഷേധവും കൊടികുത്തി വാഴുന്ന കാലഘട്ടത്തില്‍ ലോകത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പാവപ്പെട്ടവരോടും അപരിചിതരോടും വ്യത്യസ്തമായ സംസ്‌കാരങ്ങളോടും ആധ്യാത്മികതയോടും മതപാരമ്പര്യങ്ങളോടും നാം അനുരഞ്ജനപ്പെടണം. നമ്മുടെ ഭൂമിയോടും വനങ്ങളോടും നദികളോടും സമുദ്രങ്ങളോടും സൗഹൃദം സ്ഥാപിക്കണം’ വത്തിക്കാന്‍ പ്രസ്സിനെ പ്രതിനിധീകരിച്ച് ഫാ. ഫ്രെഡറിക്ക് ഫൊര്‍നോസ് എസ് ജെ പറഞ്ഞു.

‘ജപമാല സുവിശേഷം മറിയത്തോടൊത്ത് ധ്യാനിക്കുന്ന മനോഹരമായ ആത്മീയ പാരമ്പര്യമാണ്. ലളിതവും എളിയതുമായ പ്രാര്‍ത്ഥനയാണത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സ്മാര്‍ട്ട് ജപമാല ആക്ടവേറ്റ് ചെയ്യുന്നത് കുരിശു വരച്ചു കൊണ്ടാണ്, അത് ആപ്പുമായി സിങ്ക് ചെയ്യുു. ക്ലിക്ക് ടു േ്രപ റോസറിയിലൂടെ ഉപയോക്താവിന്റെ പുരോഗതി അളക്കാം. ജപമാല രഹസ്യങ്ങളെ കുറിച്ചുള്ള വിഷ്വലുകളും ഓഡിയോ ധ്യാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ബ്ലൂടൂത്ത് ഘടിപ്പിച്ചിട്ടുള്ള, വെള്ളത്തില്‍ വീണാല്‍ കേടാവാത്ത ഈ സ്മാര്‍ട്ട് ജപമാല ആമസോണില്‍ ലഭ്യമാണ്്. 109 ഡോളര്‍ (99 യൂറോ) ആണ് വിലയിട്ടിരിക്കുന്നത്. മാര്‍പാപ്പയുടെ ആഗോള പ്രാര്‍ത്ഥനാ നെറ്റ്വര്‍ക്കായ ക്ലിക്ക് ടു േ്രപ വഴി ഇത് ലഭ്യമാണ്.

തായ് വാനീസ് ടെക്ക് കമ്പനിയായ ഗാഡ്്ജ് ടെക്ക് ഐഎന്‍സി ആണ് സ്മാര്‍ട്ട് റോസറിയുടെ നിര്‍മാതാക്കള്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles