ഒരേ സമയം രണ്ട് സ്ഥലങ്ങളില്‍, ഈ വിശുദ്ധര്‍!

ദൈവത്തിന് ഒന്നും അസാധ്യമല്ല. തന്നില്‍ വിശ്വസിക്കുന്നവര്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, ആ വിശ്വാസത്തോടെ ഈ മലയോട് ഇവിടെ നിന്ന് നീങ്ങിപ്പോവുക എന്നരുള്‍ചെയ്താല്‍ അത് സംഭവിക്കും എന്ന് അവിടുന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. (മത്തായി 17: 20).
ഒരേ സമയത്ത് രണ്ട് സ്ഥലങ്ങളില്‍ കാണപ്പെട്ട വിശുദ്ധരെ കുറിച്ച് നാം വായിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. പാേ്രദ പിയോ ഉള്‍പ്പെടേയുള്ളവര്‍ക്ക് ഈ ദൈവിക വരം ഉണ്ടായിരുന്നതായി തെളിവുകളുണ്ട്. ഈ വരം ലഭിച്ചിരുന്ന അഞ്ചു വിശുദ്ധരെ നമുക്ക് പരിചയപ്പെടാം.

വി. പാദ്‌രെ പിയോ
1887 മുതല്‍ 1968 വരെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വിശുദ്ധനാണ് വി. പാദ്‌രെ പിയോ. തന്റെ ജീവിതകാലത്ത് ലോകത്തിന്റെ പല ഭാഗങ്ങളില്‍ പാേ്രദ പിയോയെ ആളുകള്‍ ഒരേ സമയം കണ്ടിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം ഇറ്റലിയില്‍ ആയിരിക്കെ അമേരിക്കയില്‍ ഒരു സ്ത്രീ അദ്ദേഹത്തെ കണ്ടിട്ടുള്ളതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

വി. മാര്‍ട്ടിന്‍ ഡി പോറസ്
രണ്ടിടങ്ങളില്‍ ഒരേ സമയം പ്രത്യക്ഷപ്പെട്ട മറ്റൊരു വിശുദ്ധനാണ് വി. മാര്‍ട്ടിന്‍. 1579 മുതല്‍ 1639 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലഘട്ടം. പെറുവിലെ ഒരു സാധാരണ സന്ന്യാസിസഹോദരനായിരുന്ന മാര്‍ട്ടിന്‍ ഈ വരം ഉപയോഗിച്ച് ഫ്രാന്‍സ്, ചൈന, മനില തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിയിട്ടുള്ളതായി സാക്ഷ്യങ്ങളുണ്ട്.

വി. ജോണ്‍ ബോസ്‌കോ
യുവാക്കളുടെ വിശുദ്ധന്‍ എന്നറിയപ്പെടുന്ന വി. ജോണ്‍ ബോസ്‌കോ ഇറ്റലിയിലെ ടൂറിനില്‍ ആയിരുന്ന കാലത്ത് അദ്ദേഹത്തെ സ്‌പെയിനില്‍ വച്ച് ഒരു വൈദികന്‍ കണ്ടിട്ടുണ്ട്.

പാദുവായിലെ വി. അന്തോണീസ്‌
അത്ഭുതപ്രവര്‍ത്തകന്‍ എന്നു പ്രസിദ്ധി നേടിയ വി. അന്തോണീസിനെ ഒരേ സമയം പരസ്പരം വളരെ ദൂരെയുള്ള രണ്ടു പള്ളികളില്‍ വച്ച് ആളുകള്‍ കണ്ടിട്ടുണ്ട്.

വി. ഫ്രാന്‍സിസ് സേവ്യര്‍
ഭാരതത്തില്‍ വന്ന് സുവിശേഷം പ്രസംഗിച്ച വി. ഫ്രാന്‍സിസ് സേവ്യര്‍ തന്റെ പ്രേഷിത യാത്രയ്ക്കിടയില്‍ പല സ്ഥലങ്ങളില്‍ ഒരേ സമയം കാണപ്പെട്ടിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles