ഇന്നത്തെ വിശുദ്ധന്‍: താപസനായ വി. പൗലോസ്

ജനുവരി 15. താപസനായ വി. പൗലോസിന്റെ തിരുനാള്‍.

ഈജിപ്തില്‍ ജനിച്ച പൗലോസ് പതിനഞ്ചാം വയസ്സില്‍ അനാഥനായി. അദ്ദേഹം പണ്ഡിതനും ഭക്തനുമായ ഒരു യുവാവായിരുന്നു. ഡേഷ്യസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് അദ്ദേഹം ഒരു ഗുഹയില്‍ അഭയം തേടി. മതപീഡനം കഴിയുമ്പോള്‍ മടങ്ങിവരാനായിരുന്നു പദ്ധതിയെങ്കിലും ദൈവത്തോടൊപ്പമുള്ള ഏകാന്തജീവിതം അദ്ദേഹത്തിന് ഏറെ ആസ്വാദ്യകരമായി അനുഭവപ്പെട്ടു. തുടര്‍ന്നുള്ള 90 വര്‍ഷങ്ങള്‍ അദ്ദേഹം അവിടെ ചെലവഴിച്ചു. 21 വര്‍ഷത്തെ ഏകാന്ത വാസത്തിന് ശേഷം ഒരു പക്ഷി അദ്ദേഹത്തിന് എന്നും അപ്പം കൊണ്ടു വന്ന് കൊടുക്കുമായിരുന്നു. 112 ാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. ആദ്യത്തെ ക്രിസ്തീയ താപസനായി അദ്ദേഹം അറിയപ്പെടുന്നു. ജനുവരി 15 നാണ് അദ്ദേഹത്തിന്റെ തിരുനാള്‍.

താപസനായ വി. പൗലോസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles