ഇന്നത്തെ വിശുദ്ധ: വി. മരിയാന്നേ കൊപ്പെ

ജനുവരി 23. വി. മരിയാന്നേ കൊപ്പെ

1838 ജനുവരി 23 ന് ജര്‍മനിയില്‍ ജനിച്ച മരിയാന്നേ കൊപ്പേയുടെ കുടുംബം ന്യൂ യോര്‍ക്കിലേക്ക് കുടിയേറി. അവിടെ ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭയില്‍ അവര്‍ ചേര്‍ന്ന് വ്രതവാഗ്ദനം ചെയ്തു. 1877 ല്‍ അവള്‍ സുപ്പീരിയറായി തെരഞ്ഞെടുക്കപ്പെട്ടു, സ്വാഭാവികമായ നേതൃപാടവം ഉണ്ടായിരുന്ന മരിയാന്നേ മൂന്നു തവണയാണ് സുപ്പീരിയര്‍ ്സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ ആ സന്ന്യാസ സഭയുടെ നോവീസ് മിസ്ട്രസുമായി. 1888 ല്‍ മരിയാന്നെയും രണ്ടു സഹ കന്യാസ്ത്രീകളും മൊളോക്കോയ് ദ്വീപിലേക്ക് യാത്രയായി. ഫാ. ഡാമിയന്‍ സേവനം ചെയ്ത കുഷ്ഠ രോഗികളെ പാര്‍പ്പിച്ചിരുന്ന ദ്വീപാണിത്. ശുചിത്വവും ആത്മാഭിമാനവും വിനോദവും എല്ലാം പകര്‍ന്നു കൊടുത്ത് മരിയാന്നേ അവിടത്തെ അന്തേവാസികളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. 1918 ആഗസ്റ്റ് 6 ാം തീയതി മരിയാന്നേ ഇഹലോകവാസം വെടിഞ്ഞു. 2005 ല്‍ അവര്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു.

വി. മരിയാന്നേ കൊപ്പെ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles