ഇന്നത്തെ വിശുദ്ധന്‍: വി. ജോണ്‍ ഡമസീന്‍

ഡിസംബര്‍ 4നാണ് വി. ജോണ്‍ ഡമസീനിന്റെ തിരുനാള്‍. ഡമാസ്‌കസില്‍ ജനിച്ച വി. ജോണ്‍ ഡമസീന്‍ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജെറുസലേമിന് സമീപത്തുള്ള ഒരു ആശ്രമത്തിലാണ് ചെലവഴിച്ചത്. പൗരസത്യ സഭയുടെ സഭാപിതാക്കന്മാരില്‍ അവസാനത്തെ ആള്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ജോണ്‍ ഡമസീന്‍ ഒരു കവിയും രചയിതാവും ആയിരുന്നു. മൂന്നു കാര്യങ്ങളിലാണ് അദ്ദേഹത്തിന്റെ പ്രശസ്തി. അദ്ദേഹം യേശുവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപവണക്കത്തെ എതിര്‍ത്തിരുന്ന ഐക്കണോക്ലാസ്റ്റ് എന്ന വിഭാഗത്തിനെതിരെ പോരാടി. ഗ്രീക്ക് പിതാക്കന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ എക്‌സ്‌പോസിഷന്‍ ഓഫ് ദ ഓര്‍ത്തഡോക്‌സ് ഫെയ്ത്ത് എന്ന ഗ്രന്ഥം. മികച്ച ഒരു കവി എന്ന രീതിയിലും അദ്ദേഹം പ്രസിദ്ധനാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles