ഇന്നത്തെ വിശുദ്ധന്‍: വി. ഫ്രാന്‍സിസ് സേവ്യര്‍

ക്രിസ്തുവിനായി അനേകം ആത്മാക്കളെ നേടിയ വി. ഫ്രാന്‍സിസ് സേവ്യര്‍ വി. ഇഗ്നേഷ്യസ് ലൊയോളയോടൊപ്പം ഈശോസഭയുടെ സഹസ്ഥാപകനാണ്. സ്‌പെയിനിലെ നവാറെയില്‍ ജനിച്ച ഫ്രാന്‍സിസ് സേവ്യര്‍ 1525 ല്‍ പാരീസ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് ചേര്‍ന്നു. 1529 ല്‍ അദ്ദേഹത്തിന്റെ റൂം മേറ്റായി വി. ഇഗ്നേഷ്യസ് ലൊയൊള എത്തി. നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ എന്തു നേട്ടം എന്ന ഇഗ്നേഷ്യസിന്റെ ചോദ്യം ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതം ഗതി തിരിച്ചു വിട്ടു. അദ്ദേഹം ഈശോ സഭയില്‍ ചേര്‍ന്നു മിഷണറിയായി. വി. പൗലോസിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മിഷണറിയാണ് അദ്ദേഹം. 1542ല്‍ അദ്ദേഹം ഗോവയിലെത്തി സുവിശേഷം പ്രസംഗിച്ചു. പിന്നീട് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം നടത്തി. 1552 ഡിസംബര്‍ 3 ാം തീയതി അദ്ദേഹം ചൈനയില്‍ വച്ച് മരണമടഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles