ഇന്നത്തെ വിശുദ്ധന്‍: വി. ഫ്രാന്‍സിസ് ഡി സാലെസ്

ജനുവരി 24. വി. ഫ്രാന്‍സിസ് ഡി സാലെസ്

ഫ്രാന്‍സില്‍ ജനിച്ച ഫ്രാന്‍സിസിനെ ഒരു നിയമജ്ഞന്‍ ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ ആഗ്രഹം. എന്നാല്‍ ഡോക്ടറേറ്റ് നേടിയ ശേഷം അദ്ദേഹം പഠനം ഉപേക്ഷിച്ച് ഒരു വൈദികന്‍ ആയിത്തീര്‍ന്നു. 35 ാമത്തെ വയസ്സില്‍ അദ്ദേഹം ജനീവയിലെ മെത്രാനായി. അദ്ദേഹത്തിന്റെ സൗമ്യമധുരമായ വ്യക്തിത്വം അനേകരെ ക്രിസ്തുവിലേക്ക് ആകര്‍ഷിച്ചു. ഒരു വീപ്പ നിറയെ വിനാഗിരിയെക്കാള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത് ഒരു സ്പൂണ്‍ തേനാണ് എന്ന് അദ്ദേഹം പറയുമായിരുന്നു. നല്ലൊരു രചയിതാവായിരുന്ന ഫ്രാന്‍സിസ് ഭക്തിമാര്‍ഗം പിന്തുടരുന്നതിനെ കുറിച്ച് വളരെ പ്രസിദ്ധമായൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതു കൂടാതെ നിരവധി ലഘുലേഖകളും കത്തുകളും അദ്ദേഹത്തിന്റേതായുണ്ട്. അതിനാല്‍ കത്തോലിക്കാ പ്രസുകളുടെ മധ്യസ്ഥനായി ഫ്രാന്‍സിസ് ഡി സാലെസ് അറിയപ്പെടുന്നു.

വി. ഫ്രാന്‍സിസ് ഡി സാലെസ്, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles