മാതാവിന്റെ രക്തക്കണ്ണീരിന്റെ ജപമാല

(ബുധനാഴ്ചത്തെ സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം ചൊല്ലാവുന്നത്)

ക്രൂശിതനായ എന്റെ ഈശോയേ, അങ്ങേ തൃപ്പാദത്തില്‍ സാഷ്ടാംഗം വീണു കൊണ്ട് കരുണാര്‍ദ്രമായ സ്‌നേഹത്തോടെ കാല്‍വരിയിലേക്ക് വേദന നിറഞ്ഞ യാത്രയില്‍ അങ്ങേ അനുഗമിച്ച പരി. അമ്മയുടെ രക്തക്കണ്ണീരുകളെ അങ്ങേയ്ക്ക് ഞങ്ങള്‍ സമര്‍പ്പിക്കുന്നു. നല്ലവനായ കര്‍ത്താവേ! പരി. അമ്മയുടെ രക്തം കലര്‍ന്ന കണ്ണീര്‍ത്തുള്ളികള്‍ തരുന്ന സന്ദേശം ശരിക്കും മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങള്‍ ഇഹലോകത്തില്‍ അങ്ങയുടെ തിരുമനസ്സ് നിറവേറ്റിക്കൊണ്ട് സ്വര്‍ഗത്തില്‍ അവളോടൊത്ത് നിത്യമായി അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നതിന് യോഗ്യരാകുന്നതിന് വേണ്ട അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. ആമ്മേന്‍.

ഓ ഈശോയേ, ഈ ലോകത്തില്‍ അങ്ങയെ അധികമായി സ്‌നേഹിക്കുകയും സ്വര്‍ഗത്തില്‍ അങ്ങയെ ഏറ്റവും ഗാഢമായി സ്‌നേഹിച്ച് അങ്ങയോടൊത്ത് വാഴുകയും ചെയ്യുന്ന പരിശുദ്ധ അമ്മയുടെ രക്തക്കണ്ണീരുകളെ കരുണയോടെ വീക്ഷിക്കണമേ.

സ്‌നേഹം നിറഞ്ഞ ഈശോയേ, അങ്ങയുടെ പരി. അമ്മ ചിന്തിയ രക്തകണ്ണീരിനെ കുറിച്ച് (പ്രതിവചനം) എന്റെ യാചനകള്‍ കേള്‍ക്കണമേ. (7 പ്രാവശ്യം).

ഓ മറിയമേ! വ്യാകുലവും കരുണയും സ്‌നേഹവും നിറഞ്ഞ അമ്മേ, ഞങ്ങളുടെ എളിയ യാചനകളെ അങ്ങേ പ്രാര്‍ത്ഥനകളോട് ചേര്‍ത്ത് പ്രിയപുത്രന് കാഴ്ചവയ്ക്കണമേ. അങ്ങ് ഞങ്ങള്‍ക്കായി ചിന്തിയ രക്തക്കണ്ണീരുകളെ കുറിച്ച് ഈ…. (ആവശ്യം പറയുക) നിന്റെ പ്രിയപുത്രനില്‍ നിന്നും ലഭിച്ചു തരേണമേ. ഞങ്ങളെ എല്ലാവരെയും നിത്യസൗഭാഗ്യത്തില്‍ ചേര്‍ക്കുകയും ചെയ്യണമേ. ഓ മറിയമേ! രക്തക്കണ്ണീരിനാല്‍ പിശാചിന്റെ ഭരണത്തെ തകര്‍ക്കണമേയെന്നും ഞങ്ങളെ പ്രതി ഈശോയുടെ തൃക്കരങ്ങളാല്‍ സകല തിന്മകളില്‍ നി്ന്നും ലോകത്തെ കാത്തു രക്ഷിക്കണമേയെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ആമ്മേന്‍.
1 ്‌സ്വര്‍ഗ. 1 നന്മ. 1 ത്രിത്വ.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles