റോസാ മിസ്റ്റിക്കാ തിരുമണിക്കൂര്‍ ആചരിക്കാം

ഡിസംബര്‍ 8, ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ

പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ സിസ്റ്റര്‍ പിയെറിനയ്ക്ക് റോസ മിസ്റ്ററിക്ക മാതാവായി പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം:

ഡിസംബര്‍ 8, ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ കൃപയുടെ മണിക്കൂറായി ആചരിക്കണം, ആചരിക്കാൻ എല്ലാവരോടും പറയണം എന്നാണ്. ദൈവകരുണ ഒഴുകുന്ന ഈ കൃപയുടെ മണിക്കുർ നഷ്ടമാക്കല്ലേ.

“പ്രാർത്ഥനയോടും പ്രാശ്ചിത്ത പ്രവർത്തികളോടും കൂടി 51 ആം സംകീർത്തനം കൈ വിരിച്ചുപിടിച്ചു 3 പ്രാവശ്യം ചൊല്ലുക. ഈ മണിക്കൂറിൽ വളരെയധികം ദൈവകൃപ ചൊരിയപ്പെടും കഠിനഹൃദയരായ കൊടും പാപികൾക്ക് പോലും ദൈവ കൃപയുടെ സ്പർശനം ലഭിക്കും.

ഈ തീരു മണിക്കൂറിൽ തന്നോട് നിത്യ പിതാവിനു സ്വീകാര്യമായ എന്ത് ചോദിച്ചാലും അവ അനുവദിച്ചു നല്കപ്പെടും. ”

പരിശുദ്ധ അമ്മയുടെ സന്ദേശം അനുസരിച്ചു നമ്മൾ ചെയ്യേണ്ടത് :

1. ഡിസംബര്‍ 8, ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ യുള്ള സമയം പ്രാത്ഥനയിൽ ചിലവഴിക്കാം.

2. വീട്ടിലോ ജോലിസ്ഥലത്തോ ദൈവാലയത്തിലോ ഈ സമയം പ്രാത്ഥനയിൽ നിന്നും നമ്മുടെ ശ്രദ്ധ തിരിക്കാൻ സാധ്യത ഉള്ള എല്ലാത്തിൽ നിന്നും എല്ലാ തിരക്കുകളിൽ നിന്നും അകന്നു ദൈവവുമായി ഐക്യത്തിൽ ആയിരിക്കാം. ( ഈ സമയങ്ങളിൽ മറ്റാരോടും സംസാരിക്കാതെ യും മൊബൈൽ ഫോൺഉം മറ്റും ഉപയോഗിക്കാതെയും പ്രാർത്ഥനയിൽ തടസമുണ്ടാകുന്നവ യിൽ നിന്നും ഒഴിഞ്ഞു മാറാം).

3. കൈകൾ വിരിച്ചു പിടിച്ചു 51 ആം സങ്കീർത്തനം 3 പ്രാവശ്യം ചൊല്ലി പ്രാർത്ഥന ആരംഭിക്കാം.

4.ഈശോയുടെ പീഡാനുഭവങ്ങളെ പറ്റി ധ്യാനിച്ചും, ജപമാല ചൊല്ലിയും, തന്റെതായ രീതിയിൽ പ്രാർത്ഥിച്ചും ദൈവത്തെ സ്തുതിച്ചും, പരിശുദ്ദഹത്മാവ് പ്രേരിപ്പിക്കുന്ന പാട്ടുകൾ പാടിയും, സങ്കീർത്തനങ്ങൾ ധ്യാനിച്ചും കൃപയുടെ ഈ മണിക്കൂർ ചിലവഴിക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles