ശുദ്ധമായ കുടിവെള്ളം സർക്കാർ ഉറപ്പു വരുത്തണം: പ്രോ ലൈഫ് സമിതി

കൊച്ചി. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സർക്കാർ വകുപ്പുകൾ അടക്കം വിവിധ ഏജൻസികൾ വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധികരിച്ചതാണെന്നും മാലിന്യരഹിതമാണെന്നും ഉറപ്പുവരുത്തണമെന്നും കെസിബിസി പ്രോ ലൈഫ് സമിതി ആവശ്യപ്പെട്ടു.

“കുടിവെള്ള സാദ്ധ്യതകൾ ഒട്ടുമില്ലാത്ത കുടുംബങ്ങൾ സ്ഥാപനങ്ങൾ എന്നിവയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കണം. മലിനമല്ലാത്ത ശുദ്ധജലം ലഭിക്കേണ്ടത് അവകാശം ആണ്.
നഗരങ്ങളിൽ അടക്കം മാരകമായ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വെള്ളം പരിശോധിക്കണം. കുടിവെള്ളം ശേഖരിക്കുന്ന കേന്ദ്രങ്ങളും കടന്നുപോകുന്ന വഴികളും സർക്കാർ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ശ്രദ്ധയും ഉണ്ടാകണം. സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും സാമൂഹ്യപ്രവർത്തകരുടെയും ജാഗ്രത പുലർത്തണം. കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കർലോറിയുടെ വൃത്തി, ഹോളോമാർക്ക് ചെയ്ത സീലുകൾ, ടാങ്കറിൽ ജി പി എസ് സംവിധാനം സ്ഥാപിക്കുക, സ്വകാര്യ കിണറുകളിലെ വെള്ളത്തിന്റെ ശുദ്ധി സുരക്ഷ എന്നിവ, റോഡുകളിൽ വെള്ളം കൊണ്ടുപോകുന്ന ടാങ്കർ ലോറി പരിധോധിക്കുക, കുടിവെള്ളം കൊണ്ടുപോകുന്ന വാഹനത്തിന്റെ കളർ, എന്നിവയെല്ലാം നിരീക്ഷിക്കുവാൻ സാഹചര്യം ഉണ്ടാകണം” കെസിബിസി പ്രൊ ലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ് പറഞ്ഞു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles