പൗരോഹിത്യബ്രഹ്മചര്യം ഐച്ഛികമാക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് യോജിപ്പില്ല

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യബ്രഹ്മചര്യത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പൗരോഹിത്യ ബ്രഹ്മചര്യം ഐച്ഛികമാക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഇക്കാര്യം 2019 ജനുവരിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പാപ്പാ വ്യക്തമാക്കിയതാണെന്നും വക്താവ് മത്തോയോ ബ്രൂണി പറഞ്ഞു.

പാപ്പായുടെ ലിറ്റര്‍ജിക്കല്‍ ഓഫീസിന്റെ തലവനായ കര്‍ദിനാള്‍ റോബര്‍ട്ട് സാറായും ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ചേര്‍ന്ന് രചിച്ച പുതിയ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പശ്ചാത്തലത്തിലാണ് പൗരോഹിത്യ ബ്രഹ്മചര്യത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്.

പനാമയില്‍ നിന്ന് റോമിലേക്കു വരുന്ന വഴി 2019 ജനുവരി 28 ാം തീയതി ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം പറഞ്ഞിരുന്നു: ‘വ്യക്തിപരമായി ഞാന്‍ കരുതുന്നത് ബ്രഹ്മചര്യം സഭയ്ക്കുള്ള ദൈവദാനമാണ് എന്നാണ്. ബ്രഹ്മചര്യം കത്തോലിക്കാ പുരോഹിതരുടെ ഇടയില്‍ ഐച്ഛികമാക്കുന്നിതനോട് ഞാന്‍ യോജിക്കുന്നില്ല.’

എങ്കിലും ലത്തീന്‍ റീത്തില്‍ ചില പ്രത്യേക അജപാലന സാഹചര്യങ്ങളില്‍, ഉദാഹരണത്തിന് പസഫിക് ദ്വീപുകള്‍ പോലെ വൈദികരെ കിട്ടാനില്ലാത്ത സ്ഥലങ്ങളില്‍ വിവാഹിതര്‍ക്ക് പുരോഹിതരാകാനുള്ള ഒരു അവസരം കൊടുക്കുന്നതിനെ കുറിച്ച് പരിഗണിക്കാമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles