‘പോപ്പ് ഫ്രാന്‍സിസ്’ ആമസോണിലേക്ക് ഒഴുകും!

ബെലെം (ബ്രസീല്‍): പോപ്പ് ഫ്രാന്‍സിസ് എന്ന പേരില്‍ ഒരു ആശുപത്രിക്കപ്പലുണ്ട്. അടുത്ത ആഴ്ച ഈ കപ്പല്‍ ആമസോണ്‍ നദിയിലേക്ക് യാത്ര തിരിക്കും. ഗ്രാമങ്ങളില്‍ വസിക്കുന്നവര്‍ക്ക് മരുന്നുകളും ചികിത്സാ സഹായവുമായാണ് കപ്പല്‍ പോകുന്നത്.

ബ്രസീലിലെ ബെലെമില്‍ വച്ചാണ് കപ്പല്‍ നീറ്റിലിറക്കിയത്. തദവസരത്തില്‍ ഫ്രാന്‍സിസ് പാപ്പാ അധികാരികള്‍ക്ക് ഒരു കത്തയച്ചിരുന്നു. ‘വെള്ളത്തിന് മീതെ നടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കുകയും ശിഷ്യനമാരെ ശക്തിപ്പെടുത്തുകയും ചെയ്ത യേശുവിനെ പോലെ ഈ ബോട്ട് ആവശ്യക്കാര്‍ക്ക് സാന്ത്വനം നല്‍കട്ടെ’ പാപ്പാ കത്തില്‍ എഴുതി.

അടുത്ത് തന്നെ ആമസോണില്‍ നടക്കാനിരിക്കുന്ന മെത്രാന്‍മാരുടെ സിനഡിന്റെ പശ്ചാത്തലത്തില്‍ ഈ കപ്പല്‍ മനോഹരമായൊരു പ്രതീകമാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

ഫ്രട്ടേണിറ്റി ഓഫ് സെന്റ് ഫ്രാന്‍സിസ് ഓഫ് അസ്സീസി ഇന്‍ ദ പ്രൊവിഡന്‍സ് ഓഫ് ഗോഡ് സംഘടനയും ബെലെം രൂപതയും ബ്രസീലിയന്‍ സര്‍ക്കാരും ചേര്‍ന്നാണ് പോപ്പ് ഫ്രാന്‍സിസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന കപ്പല്‍ തയ്യാറാക്കിയത്.

2013 ല്‍ ലോക യുവജനമേളയ്ക്കായി ഫ്രാന്‍സിസ് പാപ്പാ ബ്രസീലിലെ റിയോ ഡി ജനീറോ സന്ദര്‍ശിച്ചപ്പോഴാണ് ബ്രസീലിലെ ഫ്രാന്‍സിസ്‌കന്‍ സംഘടന ഈ ആശുപത്രിക്കപ്പല്‍ നിര്‍മിക്കുന്ന ആശയം രൂപപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles