സീറോ മലബാർ സഭാ മേലധ്യക്ഷന്മാരുടെ “ആദ് ല്മിന’ സന്ദർശനം ആരംഭിച്ചു

വത്തിക്കാൻ സിറ്റി: ​ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ​യി​ലെ എ​ല്ലാ മെ​ത്രാ​ന്മാ​രും അ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തേ​ണ്ട വ​ത്തി​ക്കാ​നി​ലേ​ക്കു​ള്ള “ആ​ദ് ല്മി​ന’ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സീ​റോ മ​ല​ബാ​ർ​സ​ഭാ മെ​ത്രാ​ൻ​മാ​രു​ടെ സ​ന്ദ​ർ​ശ​നം ആരംഭിച്ചു. 14 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം.
2011 -ൽ ​ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ കാ​ല​ത്താ​ണ് സീ​റോ മ​ല​ബാ​ർ സ​ഭ മെ​ത്രാ​ന്മാ​ർ “ആ​ദ് ല്മി​ന’ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​വ​സാ​ന​മാ​യി എ​ത്തി​യ​ത്. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സീ​റോ മ​ല​ബാ​ർ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള 51 മെ​ത്രാ​ന്മാ​രാ​ണ് ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ഇന്ന് രാ​വി​ലെ   എ​ട്ടി​ന് വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ ഒ​ന്നി​ച്ച​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം 10ന് ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​മാ​യു​ള്ള കൂ​ടി​കാ​ഴ്ച്ച​യോ​ടെ “ആ​ദ് ല്മി​ന’ സ​ന്ദ​ർ​ശ​ന​ത്തി​ന് ഒൗ​ദ്യോ​ഗി​ക തുടകമായി . തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ റോ​മി​ലെ നാ​ല് ബ​സി​ലി​ക്ക​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് പ്രാ​ർ​ഥി​ക്കു​ക​യും, വ​ത്തി​ക്കാ​ൻ കൂ​രി​യാ​യി​ലെ 16 കാ​ര്യാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും.
ആ​റി​ന് ന​ട​ക്കു​ന്ന റോ​മി​ലെ സാ​ൻ​തോം സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ലും 12 ന് ​ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ​സ​ഭാ പ്രൊ​കൂ​റ​യു​ടെ വെ​ഞ്ചരി​പ്പു ക​ർ​മ​ത്തി​ലും തു​ട​ർ​ന്ന് 13ന് ​ന​ട​ക്കു​ന്ന വാ​ഴ്ത്ത​പ്പെ​ട്ട മ​റി​യം ത്രേ​സ്യാ​യു​ടെ വി​ശു​ദ്ധ​പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ലും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും മ​റ്റു മെ​ത്രാ​ന്മാ​രും പ​ങ്കെ​ടു​ക്കും.
യൂ​റോ​പ്പി​ലെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ മാ​ർ സെ​ബാ​സ്റ്റ്യ​ൻ ചി​റ​പ്പ​ണ​ത്ത്, ഫാ. ​ചെ​റി​യാ​ൻ വാ​രി​കാ​ട്ട്, ഫാ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ, ഫാ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, ഫാ. ​സ​ന​ൽ മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles