പ്രാര്‍ത്ഥനയ്ക്കും പരസ്‌നേഹത്തിനും ചെലവിടുന്ന സമയം പാഴാകില്ല: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ക്രിസ്മസിന് ഒരുങ്ങുന്ന ഈ ആഗമനകാലത്ത് ഉപഭോഗ സംസ്‌കാരത്തിന്റെ ആര്‍ത്തികള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥനയിലേക്കും പരസ്‌നേഹ പ്രവര്‍ത്തികളിലേക്കും മടങ്ങാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം.

‘ഉപഭോഗ സംസ്‌കാരത്തിന്റെ വെള്ളിവെളിച്ചങ്ങള്‍ നാം ഈ മാസത്തില്‍ എല്ലായിടത്തും കാണും. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കുക. പ്രാര്‍ത്ഥനയ്ക്കും ഉപവിപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചെലവഴിക്കുന്ന സമയമം ഒരിക്കലും പാഴായി പോകുകയില്ല. അത് വലിയൊരു നിധിയാണ്’ പാപ്പാ പറഞ്ഞു.

‘ഇന്ന് നാം കാണുന്ന വലിയൊരു നാടകം ഇതാണ്: വീട് നിറയെ സാധനങ്ങള്‍. പക്ഷേ, കുട്ടികളാരുമില്ല’ പാപ്പാ പറഞ്ഞു.

‘വിശ്വാസത്തിന്റെ വേരുകളില്‍ ബാധിക്കുന്ന ഒരു വൈറസാണ് ഉപഭോകസംസ്്കാരം. കാരണം, നമ്മുടെ സമ്പാദ്യങ്ങളിലാണ് നമ്മുടെ ജീവിതം ആശ്രയിച്ചു നില്‍ക്കുന്നതെന്ന് നാം ധരിച്ചു പോകും. സ്വരൂക്കൂട്ടി വയ്ക്കുന്നതിലല്ല ജീവതത്തിന്റെ അര്‍ത്ഥം’ പാപ്പാ വിശദമാക്കി.

‘നാം വസ്തുക്കള്‍ക്കു വേണ്ടി ജീവിക്കുമ്പോള്‍, നമുക്ക് ഒന്നും മതിയാവുകയില്ല, അത്യാര്‍ത്തി വളരുകയേയുള്ളൂ. അപ്പോള്‍ മറ്റുള്ളവര്‍ നമുക്ക് തടസ്സം നില്‍ക്കുന്നവരായി തോന്നും. നാം അസംതൃപ്തരും കോപിഷ്ഠരുമായി തീരും’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles