യേശുവിന്റെ സ്‌നേഹമനുഭവിച്ചവര്‍ക്ക് അവിടുത്തെ പ്രഘോഷിക്കാതിരിക്കാന്‍ ആവില്ല: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ലാഭേച്ഛ കൂടാതെയും മുഖം നോക്കാതെയും യേശുവിനെ പകര്‍ന്നു കൊടുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം വച്ചുമായിരിക്കണം സഭയുടെ സുവിശേഷവല്‍ക്കരണം എന്ന് ഫ്രാന്‍സിസ് പാപ്പാ. സ്വതന്ത്രവും ലാളിത്യമുള്ളതുമായിരിക്കണം കത്തോലിക്കാ സഭ എന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സുവിശേഷത്തിന്റെ സന്തോഷം വരുന്നത് ക്രിസ്തുവുമായുള്ള മുഖാമുഖത്തിലൂടെയാണ്, പാപ്പാ ദൃഢമായി പറഞ്ഞു. യേശുവിന്റെ സ്‌നേഹം നമ്മുടെ ജീവിതം മാറ്റി മറിക്കുന്നു. അപ്പോള്‍ യേശുവിനെ പ്രഘോഷിക്കണമെന്ന് ഒരാഗ്രഹം നമ്മുടെ ഉള്ളില്‍ താനേ ഉടലെടുക്കും. അത് നമുക്ക് തടയാനാവാത്ത വിധം ശക്തമാകും:’ സുവിശേഷ പ്രഘോഷണത്തിന്റെ രഹസ്യത്തെ കുറിച്ച് പാപ്പാ വിശദമാക്കി.

നവംബര്‍ 28 മുതല്‍ 30 വരെ നടന്ന ഇവാഞ്ചലി ഗൗദിയും എന്ന അപ്പസ്‌തോലിക പ്രബോധനത്തെ ആസ്പദമാക്കിയുള്ള അന്താരാഷ്ട്ര സമ്മേശളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പാ. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് ദ് ന്യൂ ഇവാഞ്ചലൈസേഷന്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ലോകമെമ്പാടും നിന്നുള്ള മെത്രാന്‍മാരും വൈദികരും സന്ന്യസ്തരും അത്മായരും പങ്കെടുത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles