മാര്‍പാപ്പാ ഞങ്ങള്‍ക്ക് സ്വന്തം മുത്തച്ഛനെ പോലെ എന്ന് ജാപ്പനീസ് യുവാക്കള്‍

ടോക്കിയോ: ജപ്പാനിലെ യുവജനങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പയെ പെരുത്ത് ഇഷ്ടമായി. അദ്ദേഹം ഞങ്ങള്‍ക്ക് സ്വന്തം മുത്തച്ഛനെ പോലെയാണെന്നാണ് അവര്‍ പറയുന്നത്. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ജപ്പാനില്‍ എത്തിയതാണ് ഫ്രാന്‍സിസ് പാപ്പാ.

ഫ്രാന്‍സിസ് പാപ്പായുടെ കാര്‍ട്ടൂണ്‍ ചിത്രമുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് മിനോറി തക്കേവുച്ചി എന്ന പെണ്‍കുട്ടി നടക്കുന്നത്. ടോക്കിയോയിലെ ഈശോസഭക്കാര്‍ നടത്തുന്ന സോഫിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണ് മിനോറി.

‘പാപ്പായെ ഞങ്ങള്‍ കാണുന്നത് ഒരു കുടുംബാംഗത്തെ പോലെയാണ്. അദ്ദേഹം ഞങ്ങള്‍ക്കൊരു മുത്തച്ഛനെ പോലെയാണ്’ മിനോറി പറയുന്നു.

സോഫിയ യൂണിവേഴ്‌സിറ്റി സധൈര്യം ക്രിസ്തീയമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിദ്യാലയമാണ്. ജപ്പാനിലെ ഒട്ടുമിക്ക സര്‍വകലാശാലകളും അങ്ങനെയല്ല.

25 കാരനായ നോയ ടോക്കിയോയിലെ കത്തോലിക്കാ യുവജന ഗ്രൂപ്പിന്റെ ലീഡറാണ്. ജപ്പാനിലെ കത്തോലിക്കാ ജീവിതത്തെ കുറിച്ച് അവള്‍ രസകരമായ തമാശകള്‍ പറയും. യുവജനങ്ങള്‍ക്ക് കത്തോലിക്കാ സഭയോട് ആവേശമുണ്ടെന്നാണ് നോയയുടെ പക്ഷം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles