ആധുനിക ലോകം പാവങ്ങളെയും അജാതരെയും വൃദ്ധരെയും അവഗണിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വിറളി പിടിച്ചതു പോലെ തിരക്കു പിടിച്ച് ഓടുന്ന ആധുനിക ലോകം പാവങ്ങളെയും ഏറ്റവും ദുര്‍ബലരെയും അഗണിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. ആഗോള ദരിദ്ര ദിനത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

‘നമ്മുടെ ഹൃദയങ്ങളില്‍ പാവങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ദൈവഹൃദയത്തില്‍ സ്ഥലം സ്വന്തമാക്കിയവരാണ് അവര്‍’ പാപ്പാ ദിവ്യബലി മധ്യേ പറഞ്ഞു.

‘എല്ലാം നേടിയെടുക്കാന്‍ വേണ്ടിയുള്ള വിറളി പിടിച്ച ഓട്ടത്തിനിടയില്‍ പിന്നിലായിപ്പോകുന്നവരെ ശല്യമായി കാണുന്ന സംസ്‌കാരമാണിത്. അവരെ ഒഴിവാക്കാവുന്ന പാഴ് വസ്തുക്കളായി കണക്കാക്കുന്നു. എത്രയെത്ര വൃദ്ധരും അജാതരും വൈകല്യമുള്ളവരും പാവങ്ങളുമാണ് ഇന്ന് ഉപയോഗ ശൂന്യരായി വലിച്ചെറിയപ്പെടുന്നത്’ പാപ്പാ വിലപിച്ചു.

മൂന്നാം ആഗോള ദരിദ്രദിനത്തില്‍ ഫ്രാന്‍സിസ് പാപ്പാ ദിവ്യബലി അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പാവങ്ങളുടെ പ്രത്യാശ ഒരിക്കലും നിരാശപ്പെടുകയില്ല എന്നതാണ് ഈ വര്‍ഷത്തെ ആഗോള ദരിദ്രദിനത്തിന്റെ പ്രമേയം.

ഇത്തരം യഥാര്‍ത്ഥ്യങ്ങളുടെ മധ്യേ ഒരു കാര്യം നമ്മെ ഓര്‍മിപ്പിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. പരമമായ ഒരു കാര്യം. സ്‌നേഹം മാത്രമേ അവശേഷിക്കാന്‍ പോകുന്നുള്ളൂ! കാരണം ദൈവം സ്‌നേഹമാണ്. പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles