യേശുവിനെ കണ്ടുമുട്ടി രൂപാന്തരപ്പെടുകയാണ് ജീവിതലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: യേശുവുമായുള്ള കൂടിക്കാഴ്ച വഴി സ്വയം രൂപാന്തരപ്പെടുകയാണ് ജീവിതത്തിന്റെ യഥാര്‍ത്ഥലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. കര്‍ദിനാള്‍ ന്യമാനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ.

‘പരമമായ ലക്ഷ്യം ധനമോ ആരോഗ്യമോ ഒന്നുമല്ല, യേശുവിനെ ജീവിതത്തില്‍ കണ്ടുമുട്ടുകയാണ്. തിന്മയില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും നമ്മുടെ ഹൃദയങ്ങളെ സൗഖ്യപ്പെടുത്താനും കഴിവുള്ളവന്‍ യേശു മാത്രമാണ്. യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മാത്രമേ നമ്മെ രക്ഷിക്കാന്‍ സാധിക്കൂ, ജീവിതത്തെ സുന്ദരവും നിറവാര്‍ന്നതും ആക്കാന്‍ കഴിയൂ’ പാപ്പാ നാമകരണ ദിവ്യബലി മധ്യേ പറഞ്ഞു.

ഇന്ത്യന്‍ വിശുദ്ധയായ മറിയം ത്രേസ്യ, ഇംഗ്ലണ്ടില്‍ നിന്നുള്ള വിശുദ്ധനായ കര്‍ദിനാള്‍ ന്യൂമാന്‍, മാര്‍ഗരറ്റ് ബേയ്‌സ്, ഗ്വുസേപ്പിന വന്നീനി, ഡുള്‍ച്ചേ ലോപ്പസ് എന്നിവരെയാണ് മാര്‍പാപ്പാ ഇന്നലെ ഒക്ടോബര്‍ 13 ാം തീയതി വിശുദ്ധരുടെ ഗണത്തില്‍ ചേര്‍ത്തത്.

ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളും, ഇംഗ്ലണ്ടില്‍ നിന്ന് ചാള്‍സ് രാജകുമാരനും അടക്കം പതിനായിരക്കണക്കിന് ആളുകള്‍ നാമകരണച്ചടങ്ങളില്‍ പങ്കെടുത്തു.

കര്‍ദിനാള്‍ ന്യൂമാന്‍ വിശുദ്ധിയെ കുറിച്ച് എഴുതിയ പ്രഭാഷണങ്ങളില്‍ നിന്ന് ഒരു ഭാഗം പാപ്പാ വായിച്ചു: ‘ലോകത്തിന് കാണാന്‍ കഴിയാത്തെ അഗാധവും നിശബ്ദവും നിഗൂഢവുമായ ഒരു സമാധാനം ഒരു ക്രിസ്ത്യാനിക്കുണ്ട്. ക്രിസ്ത്യാനി സന്തോഷവാനാണ്, കരുണയുള്ളവനും, സൗമ്യനും മാന്യനും തെളിമയുള്ളവനും കാപട്യങ്ങളില്ലാത്തവനുമാണ്…ആദ്യ കാഴ്ചയില്‍ വെറും സാധാരണക്കാരനാണെന്നേ തോന്നൂ’

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles