കത്തോലിക്കാ സംരംഭകര്‍ സഭയുടെ പ്രബോധനങ്ങള്‍ പാലിക്കണമെന്ന് മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: പ്രയാസകരമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്പോള്‍ കത്തോലിക്കാ ബിസിനസ്സുകാരും സംരംഭകരും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ പാലിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പാ. അത്തരം സന്ദര്‍ഭങ്ങള്‍ അവര്‍ക്ക് ഒരു ഉത്തരവാദിത്വം മാത്രമല്ല, ഒരു അവസരം കൂടിയാണെന്നും പാപ്പാ ഓര്‍മിപ്പിച്ചു.

ആഗോളവല്‍ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ കത്തോലിക്കാ വിശ്വാസവും സഭയുടെ പഠനങ്ങളും പ്രബോധനങ്ങളും വിശ്വസ്തതയോടെ പാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് തനിക്കറിയാം എന്ന് പാപ്പാ പറഞ്ഞു. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ക്രിസ്തീയ മൂല്യങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ അവര്‍ക്ക് ഒരു അവസരം ലഭിക്കുകയാണെന്നു കൂടി ഓര്‍ക്കണം എന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

റോമിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഫ്രഞ്ച് ബിസിനസ് നേതാക്കന്മാരോട് സംസാരിക്കവേയാണ് പാപ്പാ തന്റെ മനസ്സു തുറന്നത്. ‘സുവിശേഷം അനുസരിച്ച് ജീവിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തെ കുറിച്ച് അറിയുന്നത് എന്ന അതിയായി സന്തോഷിപ്പിക്കുന്നു’ പാപ്പാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles