നമ്മുടെ ഏറ്റവും ചെറിയ പ്രാര്‍ത്ഥന പോലും ദൈവം ശ്രദ്ധിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: നമ്മുടെ ചെറിയ പ്രാര്‍ത്ഥനകള്‍ പോലും ദൈവത്തിന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. കാസാ സാന്താ മര്‍ത്തായില്‍ പ്രഭാത ബലി അര്‍പ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ.

‘അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ സുഖപ്പെടുത്തുവാന്‍ സാധിക്കും’ എന്ന ഒരു കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥനയ്ക്ക് യേശു ചെവി കൊടുക്കുന്ന സംഭവം സുവിശേഷത്തില്‍ നിന്ന് വായിച്ച് വിചിന്തനം ചെയ്യുകയായിരുന്നു പാപ്പാ.

കുറച്ചു പ്രസംഗം നടത്തി, പാപികളായ നമുക്കു നേരെ കൈ കഴുകി പോകാന്‍ വേണ്ടിയല്ല ക്രിസ്തു വന്നത്, മറിച്ച്, നമ്മോടു കൂടെ ആയിരിക്കാന്‍ വേണ്ടിയാണ്. അവിടുന്ന് സത്യമായും നമ്മോടൊപ്പമുണ്ട്. നാം ഏറ്റവും വലിയ പാപികളായിരിക്കുമ്പോള്‍ പോലും ഏറ്റവും ഗാഢമായ പ്രാര്‍ത്ഥനയില്‍ അവിടുത്തെ കാരുണ്യം യാചിച്ചാല്‍ അവിടുന്ന് കൂടെയുണ്ടാകും, പാപ്പാ പറഞ്ഞു.

‘അവിടുത്തെ കാരുണ്യം നമ്മുടെ പ്രശ്‌നങ്ങളും നമ്മുടെ പാപങ്ങളും നമ്മുടെ ആന്തരിക രോഗങ്ങളും തന്റെ മേല്‍ വഹിക്കും’ പാപ്പാ വ്യക്തമാക്കി.

ആ കുഷ്ഠരോഗിയെ പോലെ ഒരു ചെറിയ പ്രാര്‍ത്ഥന മതി. നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്ന ഒരു കുഞ്ഞു പ്രാര്‍ത്ഥന. അതു മതി, യേശു നമ്മെ സഹായിക്കും. നാം എളിമയോടെ അവിടുത്തെ കരങ്ങളില്‍ നമ്മെ തന്നെ സമര്‍പ്പിക്കണം. കര്‍ത്താവ് നമുക്കു വേണ്ടി നമ്മോടു കൂടെ സഹിക്കുന്നവനാണ്, പാപ്പാ പറഞ്ഞു.

യേശുവിന്റെ കാരുണ്യം അവിടുത്തെ ഹൃദയത്തില്‍ നിന്നാണ് വരുന്നത്. അത് മറ്റുള്ളവരെ സുഖപ്പെടുത്തുന്നു. കാരുണ്യത്തിന്റെ ഈ പ്രകടനമായിരുന്നു അവിടുത്തെ ദൗത്യം. എപ്പോഴും യേശു നമ്മോടു കൂടെയുള്ളതിനാല്‍ അവിടുത്തെ വിളിച്ചപേക്ഷിക്കാന്‍ നാം മടിക്കേണ്ടതില്ല എന്നും പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles