ഇങ്ങനെ ഒരു ക്രൂരത ഇനി സംഭവിക്കാതരിക്കട്ടെ, ഹിറ്റ്‌ലറുടെ യഹൂദഹത്യയെ പറ്റി മാര്‍പാപ്പാ

വത്തിക്കാന്‍ സിറ്റി: അന്താരാഷ്ട്ര ഹോളോകോസ്റ്റ് റിമംബ്രന്‍സ് ഡേ (ഗ്യാസ് ചേമ്പറുകളില്‍ ഹിറ്റ്‌ലര്‍ കൊന്നുതള്ളിയവരെ അനുമരിക്കുന്ന ദിനം) ഫ്രാന്‍സിസ് പാപ്പാ പ്രാര്‍ത്ഥനയോടെ ആചരിച്ചു. തിങ്കളാഴ്ച ദിവസം ഒരു നിമിഷം മൗനമായി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് പാപ്പാ മൃതരെ അനുസ്മരിച്ചത്.

1940 നും 1945 നും ഇടയില്‍ ഓഷ്വിറ്റ്‌സില്‍ നാസികള്‍ കൊന്നു തള്ളിയത് പതിനൊന്ന് ലക്ഷം പേരെയാണ്. അറുപത് ലക്ഷം യഹൂദരാണ് ഹോളോക്കോസ്റ്റ് എന്നറിയപ്പെട്ട ഗ്യാസ് ചേമ്പറില്‍ കൊല്ലപ്പെട്ടത്.

‘ഇത്ര ഭയാനകമായ ദുരന്തത്തിന്റെ മുഖത്ത് നിസംഗത അനുവദിക്കാവുന്നതല്ല. നമുക്ക് തീര്‍ച്ചയായും ഓര്‍മകളുണ്ടായിരിക്കണം’ പാപ്പാ പറഞ്ഞു. ‘ഇനി ഒരിക്കലും ഇങ്ങനെയുണ്ടാകരുത്! ഇനി ഒരുക്കലും എന്ന് ഓരോരുത്തരും തങ്ങളുടെ ഹൃദയങ്ങളില്‍ ആവര്‍ത്തിച്ചു പറയുകയും തീരുമാനം എടുത്ത് പ്രാര്‍ത്ഥിക്കുകയും വേണം’ പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles