നൈജീരിയയില്‍ 4 സെമിനാരിക്കാരെ തട്ടിക്കൊണ്ടു പോയി

കഡുന, നൈജീരിയ: പതിനെട്ടിനും 23 നും ഇടയില്‍ പ്രായമുള്ള നാല് വൈദികാര്‍ത്ഥികളെ വടക്ക്പടിഞ്ഞാറന്‍ നൈജീരിയയിലെ കഡുനയില്‍ നിന്ന് തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്.

19 കാരനായ പിയൂസ് കന്‍വായ്, 23 കാരായ പീറ്റര്‍ ഉമെനുകോര്‍, സ്റ്റീഫന്‍ ആമോസ്, 18 കാരനായ മൈക്കിള്‍ എന്‍നാദി എന്നിവരെയാണ് കഡുനയിലെ ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ നിന്ന് തോക്കുധാരികളായ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗുഡ് ഷെപ്പേര്‍ഡ് ആശ്രമത്തില്‍ 270 ഓളം സെമിനാരിക്കാരുണ്ടായിരുന്നു.

‘നൈജീരിയലിലെ സുരക്ഷാ അവസ്ഥ ഞെട്ടിക്കുന്നതാണ്. ഈ കലുഷിതാന്തരീക്ഷം ക്രിമിനല്‍ ഗാംഗുകള്‍ മുതലെടുക്കുകയാണ്. കാര്യങ്ങള്‍ അനുദിനം കൂടുതല്‍ വഷളാകുകയാണ്’ എസിഎന്‍ ഇന്റര്‍നാഷണല്‍ എക്‌സിക്ക്യുട്ടീവ് പ്രസിഡന്റ് തോമസ് ഹീന്‍-ഗെല്‍ഡേന്‍ പറഞ്ഞു.

ഇസ്ലാമിക്ക് സ്റ്റേറ്റ് അധിനിവേശത്തിനു മുമ്പുള്ള ഇറാക്കിലേതിന് സമാനമായ അവസ്ഥയാണ് ഇപ്പോള്‍ നൈജീരിയയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് യാതൊരു സംരക്ഷണം ക്രിസ്ത്യാനികള്‍ക്ക് നല്‍കുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles