പരിഷ്‌കരിച്ച കുര്‍ബാനക്രമത്തിന് സിനഡിന്റെ അംഗീകാരം

1989ല്‍ നടപ്പിലാക്കിയ സീറോ മലബാര്‍ കുര്‍ബാനക്രമത്തിന്റെ പരിഷ്‌കരണം സഭയുടെ ചിരകാല ആഗ്രഹമായിരുന്നു. നമ്മുടെ സഭയുടെ കുര്‍ബാനക്രമത്തിന്റെ നവീകരണത്തക്കുറിച്ച് സിനഡ് പിതാക്കന്മാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. വിവിധ രൂപതകളില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍ സഭയുടെ കേന്ദ്ര ലിറ്റര്‍ജി കമ്മീഷനും പ്രത്യേക ആരാധനക്രമ സമിതിയും വിശദമായി പഠിച്ചു തയ്യാറാക്കിയ പരിഷ്‌കരിച്ച കുര്‍ബാനക്രമമാണ് സിനഡില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്.

പ്രാര്‍ത്ഥനയിലും പരിശുദ്ധാത്മാവിന്റെ ചൈതന്യത്തിലും വിശദമായ ചര്‍ച്ചകള്‍ക്കും ആഴമായ വിചിന്തനങ്ങള്‍ക്കുംശേഷം നമ്മുടെ കുര്‍ബാനയുടെ പരിഷ്‌കരിച്ച ക്രമം സിനഡ് പിതാക്കന്മാര്‍ ഐകകണ്‌ഠ്യേന അംഗീകരിച്ചു. പരിഷ്‌കരിച്ച കുര്‍ബാനക്രമം പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുന്നതാണ്. മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ പരിഷ്‌കരിച്ച കുര്‍ബാനക്രമം നമ്മുടെ സഭയില്‍ നടപ്പില്‍ വരുന്നതാണ്.

വി. കുര്‍ബാനയുടെ അര്‍പ്പണ രീതിയിലുള്ള ഏകീകരണം എന്ന ലക്ഷ്യത്തോടെ 1999 നവംര്‍ മാസത്തിലെ സിനഡില്‍ ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ് സിനഡിന്റെ ഔദ്യോഗിക നിലപാട്. വിശുദ്ധ കുര്‍ബാന അര്‍പ്പണ രീതിയില്‍ ഐക്യം ഉണ്ടാകേണ്ടതിന്റെ ആവശ്യകത സിനഡ് ഊന്നി പറയുകയും ഐക്യത്തിലേയ്ക്ക് നീങ്ങാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു. ‘അള്‍ത്താരയിലെ ഒരുമയാണ് സഭയുടെ ഐക്യത്തിന്റെ അടിസ്ഥാനം’ എന്ന ബനഡിക്റ്റ് മാര്‍പ്പാപ്പയുടെ ചിന്ത നമുക്ക് മാര്‍ഗ്ഗദര്‍ശനമാകട്ടെ എന്ന് സിനഡ് ആശംസിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles