തടവറയിലെ മാലാഖയായി ഒരു കന്യാസ്ത്രീ

~ അഭിലാഷ് ഫ്രേസര്‍ ~

 

മേരി ക്ലാര്‍ക്ക് വിവാഹം ചെയ്തവളാണ്. ഒന്നല്ല, രണ്ടു തവണ. രണ്ട് വിവാഹം വിവാഹമോചനത്തില്‍ ചെന്നവസാനിച്ചു. ആദ്യ വിവാഹത്തില്‍ മൂന്നും രണ്ടാം വിവാഹത്തില്‍ അഞ്ചും കുട്ടികള്‍ മേരിക്കുണ്ടായി. അവസാനം ഒരു കന്യാസ്ത്രീയായി തീര്‍ന്ന് തടവുകാര്‍ക്കിടയില്‍ സേവനം ചെയ്ത മേരിയുടെ ജീവിതം അസാധാരണമാണ്.

മേരി ക്ലാര്‍ക്ക് ജനിച്ചത് 1926 ഡിസംബര്‍ 1 ന് അമേരിക്കയിലെ ലോസ് ആഞ്ചലോസിലാണ്. വളര്‍ന്നതാകട്ടെ ഹോളിവുഡിന്റെ ആഢംബരങ്ങളുടെ നടുവില്‍ ബെവര്‍ലി ഹില്‍സിലും. സുന്ദരിയും ധനാഢ്യയുമായ മേരിയുടെ ആദ്യ വിവാഹം 18 ാം വയസ്സിലായിരുന്നു. അത് വിവാഹമോചനത്തില്‍ കലാശിച്ചപ്പോള്‍ അവര്‍ വീണ്ടും വിവാഹം ചെയ്തു. ഇരുപത്തഞ്ചു വര്‍ഷം നീണ്ടു നിന്ന ആ ബന്ധവും മോചനത്തില്‍ കലാശിച്ചു.

അക്കാലത്ത് മേരി തെക്കന്‍ കാലിഫോര്‍ണിയയിലും മെക്‌സിക്കോയിലും ധാരാളം ഉപവിപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചു. ഇത് മനസ്സിലാക്കിയ മോണ്‍. ആന്തണി ബ്രുവേഴ്‌സ് അവരെ മെക്‌സിക്കോയിലെ കുപ്രസിദ്ധമായ ലാ മെസാ തടവറ പരിചയപ്പെടുത്തി. അവിടെ 8000 തടവുകാര്‍ ഉണ്ടായിരുന്നു.

മേരി തടവറ സന്ദര്‍ശിക്കാന്‍ ആരംഭിച്ചു. അവിടെത്ത ദുരവസ്ഥ കണ്ട് അവര്‍ അന്തേവാസികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. മരുന്നുകളും കമ്പിളികളും ടോയ്‌ലറ്ററികളും കണ്ണടകളും എല്ലാം. അവരോടൊപ്പം അവര്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. കുര്‍ബാനയില്‍ ഗാനം ആലപിച്ചു. തടവുകാര്‍ക്കിടയില്‍ ശീതള പാനീയം വിറ്റു കിട്ടിയ കാശു കൊണ്ട് ജാമ്യത്തുക കൊടുക്കാന്‍ പണമില്ലാത്തവര്‍ക്ക് പണം നല്‍കി,

അങ്ങനെയിരിക്കെ മേരി സന്ന്യാസ സഭയില്‍ ചേരാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവര്‍ നടത്തിയ വിവാഹമോചനങ്ങള്‍ തടസ്സമായി. എന്നാല്‍ മേരിയുടെ സുകൃത ജീവിതം നേരിട്ടു കണ്ട രണ്ടു മെത്രാന്‍മാര്‍ അവര്‍്ക്ക്് സന്ന്യാസ സഭയില്‍ ചേരാന്‍ അനുമതി നല്‍കി.

അന്റോണിയ എന്ന പേര് സ്വീകരിച്ച് മേരി സന്ന്യാസ സഭയില്‍ ചേര്‍ന്നു, വ്രതങ്ങള്‍ എടുത്തു, സന്ന്യാസ വസ്്ത്രങ്ങള്‍ ധരിച്ചു. അവള്‍ തടവറയില്‍ തന്നെ താമസിച്ച് തടവുകാര്‍ക്ക് ശുശ്രൂഷ ചെയ്തു. അവരുടെ ഭക്ഷണം കഴിച്ചു. തടവുകാരെ പ്രാര്‍ത്ഥനയിലേക്ക് നയിച്ചു.

ഗാര്‍ഡുകളും തടവുകാരും സി. അന്റോണിയയെ മമ്മാ എന്നു വിളിച്ചു. തന്നെ പോലെയുള്ളവര്‍ക്കായി അവര്‍ ഒരു സന്ന്യാസ സങയ സ്ഥാപിച്ചു. ദ യൂഡിസ്റ്റ് സര്‍വെന്റ്‌സ് ഓഫ് ദ ഇലവെന്‍ത് അവര്‍ എന്നാണ് അതിന്റെ പേര്. ജയിലിന്റെ പുറത്തുള്ള റോഡ് 2007 നവംബറില്‍ മാേ്രദ അന്റോണിയ എന്ന പുനര്‍നാമകരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles