ഡയാന രാജകുമാരി കൊല്‍ക്കൊത്തയില്‍ എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കാന്‍ ആഗ്രഹിച്ചിരുന്നു

കാര്‍ അപകടത്തില്‍ അന്തരിച്ച ബ്രിട്ടനിലെ ഡയാന രാജകുമാരി മദര്‍ തെരേസയോട് ചേര്‍ന്ന് കൊല്‍ക്കത്തയിലെ എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഡയാന യുകെയിലെ ഹൈക്കമ്മീഷണറായിരുന്ന എല്‍ എം സിങ്വിക്ക് എഴുതിയ കത്തിലാണ് ഈ ആഗ്രഹം വെളിപ്പെട്ടത്.

‘അങ്ങ് മദര്‍ തെരേസയെ സന്ദര്‍ശിച്ച വിവരം ഞാന്‍ അതീവ താല്പര്യപൂര്‍വമാണ് വായിച്ചത്. മദറിനെ കണ്ടതിന്റെ ഓര്‍മ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്റെ മനസ്സില്‍ അത് മായാതെ കിടക്കുന്നു. മദറിന്റെ ഭവനവുമായി ബന്ധപ്പെട്ട് ചെറിയ ഗണം എയ്ഡ്‌സ് രോഗികളെ ശുശ്രൂഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യം മദര്‍ ആവശ്യപ്പെട്ടത് എന്നെ വളരെ ഏറെ സ്പര്‍ശിച്ചു.:’ 1995 മെയ് 1 ാം തീയതി ഡയാന എഴുതിയ കത്തില്‍ പറയുന്നു.

ഈ കത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന സാങ്വിയുട ജീവചരിത്രത്തില്‍ ഉണ്ടാകും. എല്‍ എം സിങ്വിയുടെ പുത്രന്‍ അഭിഷേക് സിങ്വിയാണ് ഈ ജീവിചരിത്രം എഴുതുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles