മറിയം ത്രേസ്യയുടെ ജീവചരിത്രം മാര്‍പാപ്പ പ്രകാശം ചെയ്തു

വ​ത്തി​ക്കാ​ൻ സി​റ്റി: മ​ദ​ർ മ​റി​യം ത്രേ​സ്യ​യു​ടെ സ​മ​ഗ്ര​ജീ​വി​തം പ്ര​തി​പാ​ദി​ക്കു​ന്ന  ഗ്ര​ന്ഥം ‘കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ’ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മെ​ത്രാ​ൻ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നാ​ണ് മാ​ർ​പാ​പ്പ​യ്ക്കു ഗ്ര​ന്ഥം കൈ​മാ​റി​യ​ത്.
പു​സ്ത​കം മ​റി​ച്ചു​നോ​ക്കി​യ മാ​ർ​പാ​പ്പ പു​ഞ്ചി​രി​യോ​ടെ ചോ​ദി​ച്ചു: “നി​ങ്ങ​ളു​ടെ മാ​തൃ​ഭാ​ഷ​യി​ലാ​ണ​ല്ലേ മു​ഴു​വ​ൻ ലേ​ഖ​ന​ങ്ങ​ളും.” “അ​തെ, സാ​ധാ​ര​ണ​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​റ​ക്കു​ന്ന പു​സ്ത​ക​മ​ല്ലേ” എ​ന്നു ബി​ഷ​പ് മ​റു​പ​ടി​പ​റ​ഞ്ഞു.  പു​സ്ത​ക​ത്തി​ൽ കൈ​യൊ​പ്പ് ചാ​ർ​ത്തി​യ​ശേ​ഷം, ‘വി​ശു​ദ്ധ മ​റി​യം ത്രേ​സ്യ​യു​ടെ പ്ര​ഭ പു​സ്ത​കം​വ​ഴി എ​ല്ലാ​വ​രി​ലേ​ക്കും പ​ര​ക്ക​ട്ടെ’​യെ​ന്നും പ​രി​ശു​ദ്ധ പി​താ​വ് ആ​ശം​സി​ച്ചു.
മ​റി​യം ത്രേ​സ്യ​യു​ടെ വി​ശു​ദ്ധപ​ദ​വി പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ഗ്ര​ന്ഥ​ത്തി​ൽ അ​ത്യ​പൂ​ർ​വ​മാ​യ ചി​ത്ര​ങ്ങ​ളും പ്ര​ഗ​ല്ഭരു​ടെ ഈ​ടു​റ്റ ലേ​ഖ​ന​ങ്ങ​ളും ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്. ക​ർ​ദി​നാ​ൾ​മാ​രാ​യ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ ബാ​വ, ആ​ർ​ച്ച്ബി​ഷ​പ്പു​മാ​ർ, ബി​ഷ​പ്പു​മാ​ർ, റി​ട്ട. സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ്, മു​ൻ എം​പി​യും എം​എ​ൽ​എ​യു​മാ​യ സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും ദീ​പി​ക പ​ത്രാ​ധി​പസ​മി​തി​ അം​ഗ​ങ്ങ​ളും ‘കു​ടും​ബ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ’​യി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​ട്ടു​ണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles