കേരളീയര്‍ക്ക് നാളെ ആനന്ദസുദിനം. മറിയം ത്രേസ്യ വിശുദ്ധഗണത്തിലേക്കുയരും!

വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: നാളെയാണ് കേരളം കാത്തിരുന്ന ആ ആനന്ദസുദിനം. ഹോ​​​ളി​​​ഫാ​​​മി​​​ലി സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ മ​​​ധ്യ​​​സ്ഥ​​യു​​​മാ​​​യ വാ​​​ഴ്ത്ത​​​പ്പെ​​​ട്ട മ​​​ദ​​​ർ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ൾ​​​പ്പ​​​ടെ അ​​​ഞ്ചു​​​പേ​​​രെ നാ ​​​ളെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ​​​രാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കും. ക​​​ർ​​​ദി​​​നാ​​​ൾ ഹെ​​​ന്‍‌​​​റി ന്യൂ​​​മാ​​​ൻ, സി​​​സ്റ്റ​​​ർ ജി​​​യൂ​​​സി​​​പ്പി​​​ന വ​​​ന്നി​​നി, ​സി​​​സ്റ്റ​​​ർ മാ​​​ർ​​​ഗി​​​രി​​​റ്റ ബേ​​​യ്സ, സി​​​സ്റ്റ​​​ർ ഡ​​​ൽ​​​സ് ലോ​​​പ്പേ​​​സ് പോ​​​ന്തേ​​​സ് എന്നവരെയും നാളെ വിശുദ്ധരായി പ്രഖ്യാപിക്കും.

നാ​​​ളെ രാ​​​വി​​​ലെ പ​​​ത്തി​​​ന് (ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് 1.30) ന​​​ട​​​ക്കു​​​ന്ന ശു​​​ശ്രൂ​​​ഷ​​​യി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നാ​​​മ​​​ക​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ക്കും.  വി​​​ശു​​​ദ്ധരാ​​​യി ഉ​​​യ​​​ർ​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ സ​​​ഹ കാ​​​ർ​​​മി​​​ക​​​രാ​​​കും. മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. അ​​​ഞ്ചു​​​പേ​​​രി​​​ൽ മൂ​​​ന്നാ​​​മ​​​തായാ​​​ണ് മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ പേ​​​രു​​​ വി​​​ളി​​​ക്കു​​​ക​​​യെ​​​ന്നു പോ​​​സ്റ്റു​​​ലേ​​​റ്റ​​​ർ ഫാ. ​​​ബെ​​​ന​​​ഡി​​​ക്ട് വ​​​ട​​​ക്കേ​​​ക്ക​​​ര പ​​​റ​​​ഞ്ഞു.

റോ​​​മി​​​ൽ വി​​​ശു​​​ദ്ധപദവി പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മ​​​രി​​​യ മ​​​ജോ​​​രേ മേ​​​ജ​​​ർ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ജാ​​​ഗ​​​ര​​​ണ പ്രാ​​​ർ​​​ഥ​​​ന ന​​​ട​​​ക്കും. വി​​​ശു​​​ദ്ധ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പ്രീ​​​ഫെ​​​ക്ട് ക​​​ർ​​​ദി​​​നാ​​​ൾ ആ​​​ഞ്ച​​​ലോ ജി​​​യോ​​​വാ​​​നി ബെ​​​ച്ച്യു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, പാ​​​ല​​​ക്കാ​​​ട് ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും.  സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്‌​​​വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ്, സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി എ​​​ന്നി​​​വ​​​രും 44 ബി​​​ഷ​​​പ്പു​​​മാ​​​രും സം​​​ബ​​​ന്ധി​​​ക്കും.​​​ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ യൂ​​​റോ​​​പ്പി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​ർ ബി​​​ഷ​​​പ് മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത് സ്വാ​​ഗ​​​ത​​​വും ഹോ​​​ളി ഫാ​​​മി​​​ലി കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ ന​​​ന്ദി​​​യും പ​​​റ​​​യും.

തി​​​ങ്ക​​​ളാ​​​ഴ്ച രാ​​​വി​​​ലെ പ​​​ത്ത​​​ര​​​യ്ക്ക് റോ​​​മി​​​ലെ സെ​​​ന്‍റ് അ​​​ന​​​സ്താ​​​സി​​​യ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം എ​​​ന്നി​​​വ​​​ർ അ​​​ൾ​​​ത്താ​​​ര​​​യി​​​ലും മ​​​റ്റു മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും മെ​​​ത്രാ​​​ന്മാ​​​രും വൈ​​​ദി​​​ക​​​രും പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ വേ​​​ദി​​​യി​​​ലും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ദി​​​വ്യ​​​ബ​​​ലിമ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. മ​​​ല​​​യാ​​​ളിസാ​​​ന്നി​​​ധ്യം ഹോ​​​ളി​​​ഫാ​​​മി​​​ലി കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ, മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ മാ​​​ധ്യ​​​സ്ഥ​​​്യത്താ​​​ൽ അ​​​ദ്ഭു​​​ത​​​സൗ​​​ഖ്യം നേ​​​ടി​​​യ ക്രി​​​സ്റ്റ​​​ഫ​​​ർ, പി​​​താ​​​വ് പെ​​​രി​​​ഞ്ചേ​​​രി ചൂ​​​ണ്ട​​​ൽ ജോ​​​ഷി, മ​​​ദ​​​ർ മ​​​റി​​​യം ത്രേ​​​സ്യ​​​യു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പ്ര​​​തി​​​നി​​​ധി​​​യാ​​​യി ആ​​​ന്‍റോ മ​​​ങ്കി​​​ടി​​​യാ​​​ൻ, സി​​​എ​​​ച്ച്എ​​​ഫ് മു​​​ൻ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ പ്ര​​​സ​​​ന്ന, സി​​​സ്റ്റ​​​ർ ഡോ. ​​​ആ​​​നി കു​​​ര്യാ​​​ക്കോ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് വി​​​ശു​​​ദ്ധ​​​പ​​​ദ പ്ര​​​ഖ്യാ​​​പ​​​ന​​​ച​​​ട​​​ങ്ങി​​​ൽ കാ​​​ഴ്ച​​​സ​​​മ​​​ർ​​​പ്പ​​​ണം ന​​​ട​​​ത്തു​​​ക.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles