സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാം!

ആത്മശരീര വിശുദ്ധിയോടെ ജീവിക്കുകയും ലോകത്തിന് രക്ഷകനെ പ്രദാനം ചെയ്യുകയും ആത്മാവോടും ശരീരത്തോടും കൂടെ ദൈവപിതാവിനാല്‍ സ്വര്‍ഗത്തിലേക്ക് സ്വീകരിക്കപ്പെടുകയും ചെയ്തവളാണ് പരിശുദ്ധ കന്യാമറിയം. ആഗസ്റ്റ് പതിനഞ്ചിന് അമ്മയുടെ സ്വര്‍ഗാരോപണത്തെ കത്തോലിക്കാ സഭ ലോകമെമ്പാടും ആദരവോടെ ഓര്‍ക്കുകയും വാഴ്ത്തുകയും ചെയ്യുന്നു.

യേശുവിനെ ഉദരത്തില്‍ സ്വീകരിക്കത്തക്ക വിധം പരിശുദ്ധിയോടെ ജീവിച്ചവളാണ് മറിയം. പരിശുദ്ധി മാത്രമായിരുന്നില്ല ദൈവ വചനത്തെ ഉദരത്തില്‍ സ്വീകരിക്കാന്‍ മറിയത്തെ യോഗ്യയാക്കിയത്. മറിയത്തിന്റെ എളിമയും വിനയവുമായിരുന്നു.

തന്റെ ദാസിയുടെ താഴ്മയെ ദൈവം തൃക്കണ്‍പാര്‍ത്തു എന്ന് മാതാവ് തന്റെ സ്‌തോത്രഗീതത്തില്‍ ഏറ്റു പാടുന്നുണ്ട്.
സത്യത്തില്‍ മറിയത്തിന്റെ എളിമയാണ് ദൈവ തിരുമുമ്പില്‍ മറിയത്തെ മറ്റെല്ലാം സ്ത്രീകളെയുംകാള്‍ പ്രീതിപാത്രമാക്കിയത്. മറിയത്തിന്റെ ജീവിതം മുഴുവന്‍ ദൈവ വചനത്തിനുള്ള ആഴമായ സമര്‍പ്പണം ആയിരുന്നു. അവിടുത്തെ പരിശുദ്ധമായ ജീവിതം മുഴുവന്‍ സ്വന്തം മകനായി അവതരിച്ച ദൈവ വചനത്തിനുള്ള സമര്‍പ്പണം ആയിരുന്നു. യേശുവിന്റെ രക്ഷാകരമായ സഹനങ്ങളില്‍ പങ്കു ചേര്‍ന്നു കൊണ്ട് മറിയം തന്റെ ഹൃദയത്തില്‍ ഒരു വാള്‍ ഏറ്റു വാങ്ങി. യേശു കടന്നു പോയ വേദനകളിലൂടെയും സഹനങ്ങളിലൂടെയും അവള്‍ ഹൃദയം കൊണ്ട് കടന്നു പോയി. അതിനുള്ള സമ്മാനമായി ദൈവം മറിയത്തെ ജീവിതാന്ത്യത്തില്‍ ആത്മാവോടും ശരീരത്തോടും കൂടെ സ്വര്‍ഗത്തിലേക്ക് സ്വീകരിച്ചു.

സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കണം എന്ന സന്ദേശമാണ് മറിയത്തിന്റെ സ്വര്‍ഗാരോപണം നമുക്ക് നല്‍കുന്നത്. ഒപ്പം, ഇഹ ലോകത്തിലെ സഹനങ്ങള്‍ കടന്നു പോകുമെന്നും ക്രിസ്തുവിനോടു കൂടെയുളള ജീവിതം നമുക്ക് നിത്യസൗഭാഗ്യം പ്രദാനം ചെയ്യുമെന്നും ഉറപ്പേകുന്നു. മറിയത്തെ പോലെ ഹൃദയത്തില്‍ ദൈവ വചനത്തെ സ്വീകരിച്ച് ജീവിക്കാനാണ് നമ്മുടെ വിളി. നമുക്ക് മറിയത്തിന്റെ പാത പിന്‍ചെല്ലാം. സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാം.

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles