പരിശീലനം അത്ഭുതം സൃഷ്ടിക്കുമോ?

 

യുവാക്കള്‍ ഇന്ന് മത്സരങ്ങളുടെ ലോകത്താണ്. നേടിയെടുക്കുവാനും ചിലതൊക്കെ കരസ്ഥമാക്കുവാനും എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ ഈ മത്സരങ്ങള്‍ക്കിടയില്‍ പലപ്പോഴും യുവ മനസ്സുകളില്‍ ഭീതിയുടെ കര നിഴല്‍ വീഴാറുണ്ട്. പലപ്പോഴും നമ്മുടെ കാലുകള്‍ പിറകിലോട്ട് നിങ്ങാറുണ്ട്.

ഒരിക്കല്‍ നഗരത്തില്‍ ഒരു അമ്പ് എയ്യ്ത്തുകാരന്‍ എത്തി. അയാള്‍ കാണികളെ മുഴുവന്‍ വെല്ലുവിളിക്കുവാന്‍ തുടങ്ങി. പല വിധത്തില്‍ അയാള്‍ ആളുകള്‍ക്ക് മുമ്പില്‍ അമ്പ് ഐയ്യ്ത് എന്റെ മിടുക്ക് പ്രദര്‍ശിപ്പിച്ചു.ആളുകള്‍ അത്ഭുതത്തോടെ അത് കണ്ടു നിന്നു.

പെട്ടെന്ന് ഒരു യുവാവ് അവിടെയെത്തി. അയാളുടെ പ്രകടനം കണ്ട ശേഷം അവന്‍ അയാളോട് ചോദിച്ചു.

എന്റെ ഒപ്പം വന്നാല്‍ ഞാനൊരത്ഭുതം കാട്ടി തരാം.

അയാള്‍ പുച്ഛത്തോടെ അവനോട് ആരാഞ്ഞു

… ഇതിലും വലിയ അത്ഭുതം നീ എനിക്ക് കാട്ടി തരുമന്നോ ..? എന്നാല്‍ അതൊന്നു കാണുക തന്നെ വേണം.

അയാള്‍ അവന്റെ ഒപ്പം ചെന്നു. ഒരു പലചരക്ക് കടയിലേക്ക് അവന്‍ അയാളെ ആനയിച്ചു …

സാധനം വാങ്ങുവാന്‍ വന്ന ആളുകളുടെ നിര അവിടെ അയാള്‍ കണ്ടു. ആളുകള്‍ ആവിശ്യ സാധനങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. അവന്‍ തന്റെ രണ്ടു കൈകള്‍ കൊണ്ട് ഒരേ സമയം പല പല സാധനങ്ങള്‍ എടുത്ത് കൊടുത്തു. ഇത് കണ്ടു നിന്ന അയാളോട് അവന്‍ ചോദിച്ചു … അങ്ങക്ക് ഇത് ചെയ്യുവാന്‍
കഴിയുമോ ?

അയാള്‍ക്ക് മൗനം പൂണ്ടു.

പരിശീലനമാണ് എറ്റവും പ്രധാനം. നാം എന്ത് കൂടുതല്‍ പരിശീലിക്കുന്നുവോ അതില്‍ നാം പ്രഗല്‍ഭരായി തീരുന്നു. മത്സരങ്ങള്‍ വേട്ടയാടുന്ന യുവമനസ്സുകള്‍ക്ക് മുമ്പില്‍ ഒരു അത്ഭുത കവാടമായി പരിശീലനം നില നില്‍ക്കുന്നുണ്ട്. പരാജയ ഭീതിയും ആകുലതയും വെട്ടയാടുമ്പോള്‍ ഒന്ന് മനസ്സില്‍ ഓര്‍ക്കുക. പരിശീലനത്തിന്റെ ശക്തി.വിജയത്തിലേക്കുള്ള പാതയില്‍ പരിശീലനത്തിന്റെ ശക്തി സഥാ നമ്മെ നയിക്കുമ്പോള്‍ നാം തളര്‍ന്നു പോവുകയില്ല. ആകുലതകള്‍ക്കും ഭയത്തിനും ഉള്ള ഏക ഒറ്റമൂലി പരിശീലനം മാത്രമാണ്.

അതു കൊണ്ടാവാം മാര്‍ട്ടിന്‍ ലൂഥര്‍ കിംങ്ങ് ജൂനിയര്‍ ലോകത്തോട് പറഞ്ഞത്.

നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ ഓടുക

ഓടുവാന്‍ കഴിയില്ലെങ്കില്‍ നടക്കുക

നടക്കാന്‍ കഴിയില്ലെങ്കില്‍ ഇഴയുക

എന്തു ചെയ്താലും മുന്‍പോട് തന്നെ നിങ്ങുക .

അതെ എപ്പോഴും മുമ്പോട്ട് തന്നെ നിങ്ങുവാന്‍ നമ്മുക്ക് നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കാം …

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles